വെള്ളാപ്പള്ളിയെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി. SNDP യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കിക്കൊണ്ട് ഹൈക്കോടതിയുടെ ഉത്തരവ്.
യോഗത്തിൻ്റെ കണക്കുകളിലെ കൃത്രിമം ചൂണ്ടിക്കാട്ടി വിമതർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. വെള്ളാപ്പള്ളിയോടൊപ്പം
പ്രവർത്തിക്കുന്ന ബോർഡ് അംഗങ്ങളേയും അയോഗ്യരാക്കി.
കണക്കുകൾ കൃത്യമല്ലെന്നും ഓഡിറ്റ് അക്കൗണ്ട് ഹാജരാക്കിയില്ലെന്നും ഹർജിയിൽ പറയുന്നു ഇതേ തുടർന്നാണ് നടപടി. ജസ്റ്റിസ് TR രവിയുടേതാണ് ഉത്തരവ്.



