Thursday, March 12, 2026
Homeഇന്ത്യഎല്ലാ എല്‍പിജി ഉപഭോക്താക്കളും ബയോമെട്രിക് ഇ-കെവൈസി പൂര്‍ത്തിയാക്കണമെന്ന് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം.

എല്ലാ എല്‍പിജി ഉപഭോക്താക്കളും ബയോമെട്രിക് ഇ-കെവൈസി പൂര്‍ത്തിയാക്കണമെന്ന് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം.

തിരുവനന്തപുരം: രാജ്യത്തെ എല്ലാ പാചകവാതക (എല്‍പിജി) ഉപഭോക്താക്കളും ആധാര്‍ അധിഷ്ഠിത ബയോമെട്രിക് ഇ-കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം. നടപടി നിര്‍ബന്ധമാണെന്നും വീട്ടിലിരുന്ന് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് സൗജന്യമായി എളുപ്പത്തില്‍ ഈ പ്രക്രിയ പൂര്‍ത്തിയാക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. എല്‍പിജി കണക്ഷന്‍ യഥാര്‍ഥ ഉപഭോക്താക്കളുടെ പേരിലാണെന്ന് ഉറപ്പാക്കാനും കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാനും ഈ വെരിഫിക്കേഷന്‍ സഹായിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

പാചകവാതക വിതരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അര്‍ഹരായ ഗുണഭോക്താക്കളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഇതിലൂടെ സാധിക്കും. ഭാവിയില്‍ എല്‍പിജി സേവനത്തില്‍ തടസ്സങ്ങള്‍ ഒഴിവാക്കുന്നതിനായി ഉപഭോക്താക്കള്‍ ഇ-കെവൈസി നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

മാര്‍ച്ച് ഒന്‍പതിനു പുറത്തിറക്കിയ വിജ്ഞാപനപ്രകാരം ആഭ്യന്തരമായി പ്രകൃതിവാതകം ഉപയോഗിച്ച് പാചകവാതകം ഉല്‍പ്പാദിപ്പിക്കുന്ന യൂണിറ്റുകള്‍ക്ക് മുന്‍ഗണനാ അടിസ്ഥാനത്തില്‍ പ്രകൃതിവാതകം ലഭ്യമാക്കും. ഇതുവരെ സിഎന്‍ജി, പൈപ്പ് വഴിയുള്ള പാചകവാതകം എന്നിവയ്ക്കായിരുന്നു ആഭ്യന്തര പ്രകൃതിവാതക വിതരണത്തില്‍ മുന്‍ഗണന നല്‍കിയിരുന്നത്. എന്നാല്‍ പുതിയ വിജ്ഞാപനത്തിലൂടെ എല്‍പിജിയെയും മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് മറ്റു മേഖലകളിലേക്ക് പ്രകൃതിവാതകം വിതരണം ചെയ്യുന്നതിന് മുന്‍പായി എല്‍പിജി, സിഎന്‍ജി, പൈപ്പ് ഗ്യാസ് നിര്‍മ്മാതാക്കളുടെ ആവശ്യങ്ങള്‍ക്കാകും ഇനി മുതല്‍ പ്രഥമ പരിഗണന നല്‍കുക.

പാചകവാതക ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ അവശ്യവസ്തു നിയമം പ്രയോഗിച്ച് രാജ്യത്ത് വാണിജ്യാവശ്യ സിലിണ്ടറുകളുടെ വിതരണം നിയന്ത്രിക്കുകയും ചെയ്തു. ഇതോടെ ന്യൂഡല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളില്‍ ഹോട്ടലുകളുടെയും റെസ്‌റ്റോറന്റുകളുടെയും പ്രവര്‍ത്തനം പ്രതിസന്ധിയിലായി. പല സ്ഥലങ്ങളിലും റെസ്‌റ്റോറന്റുകള്‍ അടച്ചുപൂട്ടല്‍ ആരംഭിച്ചിരിക്കുകയാണ്. അതേസമയം വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ പെട്ടന്നുണ്ടായ ക്ഷാമം പരിശോധിക്കുന്നതിനായി പെട്രോളിയം മന്ത്രാലയം പ്രത്യേക സമിതി നിയോഗിച്ചിട്ടുണ്ട്. പൊതുമേഖലാ എണ്ണക്കമ്പനികളിലെ മൂന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ ഉള്‍പ്പെടുന്നതാണ് സമിതി. ഇന്ത്യയില്‍ പ്രതിവര്‍ഷം ശരാശരി 31.3 ദശലക്ഷം ടണ്‍ പാചകവാതകം ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ 87 ശതമാനവും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. ശേഷിക്കുന്ന ഭാഗം വാണിജ്യ സ്ഥാപനങ്ങളിലേക്കാണ് വിതരണം ചെയ്യുന്നത്. അമേരിക്കയും ഇസ്രായേലും ഇറാനെ ലക്ഷ്യമാക്കി നടത്തുന്ന ആക്രമണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷ സാഹചര്യത്തില്‍ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള സമുദ്ര ഗതാഗതം നിര്‍ത്തലായതാണ് ഇന്ത്യയില്‍ പാചകവാതക പ്രതിസന്ധിക്ക് കാരണമായത്. ലോകത്ത് കടല്‍മാര്‍ഗ്ഗം കൊണ്ടുപോകുന്ന ഏകദേശം അഞ്ചിലൊന്ന് എണ്ണയും എല്‍എന്‍ജി കയറ്റുമതിയുടെ മൂന്നിലൊന്നും ഗള്‍ഫിനെ ആഗോള വിപണികളുമായി ബന്ധിപ്പിക്കുന്ന ഈ പാതയിലൂടെയാണ് കടന്നുപോകുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com