Friday, March 13, 2026
Homeകേരളംനിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് അപകടം; യുവാവ് മരിച്ചു.

നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് അപകടം; യുവാവ് മരിച്ചു.

കോട്ടയം: നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കണക്കാരി പാറപ്പുറത്ത് രഞ്ജിത്ത് രാജു (21) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സഹയാത്രികന് പരിക്കേറ്റിട്ടുണ്ട്.

വടവാതൂർ ചിറയ്ക്കൽ വീട്ടിൽ പ്രസാദിന്റെ മകൻ പ്രവീണി (18) നാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 8.30ഓടെയാണ് അപകടമുണ്ടായത്.
കാണക്കാരി ജം​ഗ്ഷൻ സമീപത്തുവെച്ച് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.

ഇടിയുടെ ആഘാതത്തിൽ രഞ്ജിത്ത് റോഡിലേക്ക് തെറിച്ച് വീണു. തലയ്ക്ക് ​ഗുരുതര പരിക്കേറ്റ രഞ്ജിത്തിനെ ഉടനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com