ചേർത്തലയിൽ വാഹനാപകടത്തിൽ യുവാവും യുവതിയും മരിച്ചു. ചേർത്തല സെന്റ് മൈക്കിൾ കോളേജിന് മുന്നിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.
പട്ടണക്കാട് അഞ്ചാം വാർഡിൽ ഭാർഗവി മന്ദിരത്തിൽ രാജുവിന്റെ മകൻ ജയരാജ്(34), ഒപ്പം ഉണ്ടായിരുന്ന
മലയിൻകീഴ് ലക്ഷം വീട് കോളനിയിൽ സുരേഷിൻ്റെ ഭാര്യ ചിഞ്ചു (35) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ടാണ് അപകടം നടന്നത് .ദേശീയപാത നിർമ്മാണ കമ്പനിയുടെ ലോറിയാണ് ഇടിച്ചത്.