Friday, March 13, 2026
Homeകേരളംകൈക്കൂലി അടക്കം ഗുരുതര ആരോപണങ്ങള്‍: ഡി എം ഒയെ സസ്പെന്‍ഡ് ചെയ്തു

കൈക്കൂലി അടക്കം ഗുരുതര ആരോപണങ്ങള്‍: ഡി എം ഒയെ സസ്പെന്‍ഡ് ചെയ്തു

ഇടുക്കി ഡിഎംഒയെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് ആരോഗ്യ വകുപ്പിന്‍റെ നടപടി. ഇടുക്കി ഡി എം ഒ ഡോ. എല്‍ മനോജിനെയാണ് സര്‍വീസിൽ നിന്ന് സസ്പെന്‍ഡ് ചെയ്തത്. കൈക്കൂലി അടക്കം ഗുരുതര ആരോപണങ്ങളെ തുടർന്നാണ് സസ്പെൻഷൻ നടപടി.മനോജിനെതിരെ നേരത്തെ ആരോഗ്യവകുപ്പിന് പരാതികള്‍ ലഭിച്ചിരുന്നു.

ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് പരാതികള്‍ ലഭിച്ചിട്ടുള്ള സാഹചര്യത്തിലാണ് ഡോ. എൽ മനോജിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുന്നതെന്നാണ് ഉത്തരവിലുള്ളത്. നിലവിലെ ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസിലെ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുരേഷ് എസ് വര്‍ഗീസിന് ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അധിക ചുമതല നല്‍കിയതായും ഉത്തരവിലുണ്ട്. ഡോ. എൽ മനോജിനെതിരായ പരാതിയിൽ അന്വേഷണം നടത്തി 15 ദിവസത്തിനകം ആരോഗ്യ വകുപ്പ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com