Monday, December 23, 2024
Homeകേരളംജപ്തി നടപടിക്കിടെ സ്വയം തീകൊളുത്തി വീട്ടമ്മ മരിച്ചു*

ജപ്തി നടപടിക്കിടെ സ്വയം തീകൊളുത്തി വീട്ടമ്മ മരിച്ചു*

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് സ്വകാര്യബാങ്കിന്റെ ജപ്തി നടപടിക്കിടെ തീ കൊളുത്തിയ വീട്ടമ്മ മരിച്ചു. ആശാരിക്കണ്ടം സ്വദേശി ഷീബ ദിലീപാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ചികിത്സയിലിരിക്കെ മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു ഷീബ ആത്മഹത്യക്ക് ശ്രമിച്ചത്.

ഇവരെ രക്ഷിക്കുന്നതിനിടെ എസ്ഐക്കും വനിത പൊലീസിനും പൊള്ളലേറ്റിരുന്നു. ഗ്രേഡ് എസ്ഐ ബിനോയി,വനിതസിവില്‍ ഓഫിസര്‍ അമ്പിളി എന്നിവര്‍ക്കാണ്            പൊള്ളലേറ്റത്.

വീടിന്റെ മുൻഉടമ, ഷീബയും കുടുംബവും താമസിക്കുന്ന വീട് പണയം വച്ച് സ്വകാര്യബാങ്കിൽ പണം കടമെടുത്തിരുന്നു. 15 ലക്ഷം വായ്പയായി അടയ്‌ക്കാം എന്ന ഉറപ്പിന്റെ പുറത്താണ് ഷീബ വീട് വാങ്ങിയത്. എന്നാൽപിന്നീട്സാമ്പത്തികാവസ്ഥമോശമായതോടെവായ്പതിരിച്ചടയ്‌ക്കാൻകഴിയാതെവരികയായിരുന്നു. തുടർന്ന് ജപ്തി ചെയ്യാനായി പൊലീസുംബാങ്ക്ജീവനക്കാരും എത്തിയതോടെ ഇവർ കയ്യിൽ കരുതിയിരുന്ന പെട്രോൾ ദേഹത്തൊഴിച്ച്തീ കൊളുത്തുകയായിരുന്നെന്ന്അയൽവാസികൾ പറഞ്ഞു.
➖️➖️➖️➖️➖️➖️➖️➖️

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments