Saturday, March 14, 2026
Homeകേരളംഭക്ഷ്യ വിഷബാധ: തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല ക്യാംപസ് അടച്ചു

ഭക്ഷ്യ വിഷബാധ: തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല ക്യാംപസ് അടച്ചു

മലപ്പുറം: വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല ക്യാംപസ് അടച്ചു. ക്യാംപസിലെ വനിതാ ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചത്.

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ക്യാംപസ് അടച്ചിടുകയാണെന്നാണ് അറിയിച്ചിരിക്കുന്നത്.ബിരുദ, ബിരുദാനന്തര, ​ഗവേഷണ വിദ്യാർത്ഥികൾക്ക് അധ്യയനം ഉണ്ടായിരിക്കുകയില്ലെന്നും രജിസ്ട്രാർ ഇൻ ചാർജ് അറിയിച്ചു.

ഭക്ഷ്യ സുരക്ഷാ വകുപ്പിൽ നിന്നും ലഭിച്ച ലഭിച്ച പരിശോധനാ റിപ്പോർട്ട് പ്രകാരവും ഫുഡ് സേഫ്റ്റി ലൈസൻസ് ലഭ്യമാക്കാനുമാണ് ഹോസ്റ്റലും ക്യാംപസും അടച്ചിടുന്നതെന്നാണ് അധികൃതർ വ്യക്തമാക്കിയത്.

എത്രയും വേ​ഗം ഹോസ്റ്റൽ ഒഴിയാനാണ് വിദ്യാർത്ഥികൾക്ക് സർവകലാശാല നൽകിയിരിക്കുന്ന നിർദേശം. സർവകലാശാല സ്ഥിതി ചെയ്യുന്ന വെട്ടം പഞ്ചായത്ത് ആരോ​ഗ്യ വിഭാ​ഗത്തിന്റെ നിർദേശപ്രകാരമാണ് നടപടി സ്വീകരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com