Tuesday, January 7, 2025
Homeകേരളംആറന്മുള ഉത്സവം : സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കും - മന്ത്രി വീണാ ജോര്‍ജ്

ആറന്മുള ഉത്സവം : സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കും – മന്ത്രി വീണാ ജോര്‍ജ്

ആറന്മുള വള്ളസദ്യ വഴിപാടുകള്‍, അഷ്ടമിരോഹിണി വള്ളസദ്യ, ഉത്രട്ടാതി ജലമേള എന്നിവയുമായി ബന്ധപ്പെട്ട് സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കുമെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആലോചനായോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

മഴ പെയ്ത് പമ്പയാറ്റിലെ വെള്ളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ലൈഫ് ജാക്കറ്റും മറ്റ് സുരക്ഷാ ക്രമീകരണങ്ങളും ഉണ്ടെന്ന് ഉറപ്പാക്കണം. അപകടങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കുക എന്നതാണ് പ്രധാനം. അടിയന്തര വൈദ്യസഹായം വേണ്ട സാഹചര്യം മുന്നില്‍ കണ്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. തിരക്കുള്ള ദിവസങ്ങളില്‍ ആംബുലന്‍സ് വിന്യാസം എങ്ങനെയെന്നുള്ളത് പോലീസുമായി ആലോചിച്ച് തീരുമാനിക്കണം.

മഞ്ഞപ്പിത്തം, കോളറ പോലുള്ള ജലജന്യ രോഗങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. വാട്ടര്‍ അതോറിറ്റി കൃതമായ പരിശോധന നടത്തി ജലത്തിന്റെ ഗുണനിലവാരം ഉറപ്പാക്കണം. വാട്ടര്‍ പൈപ്പുകളില്‍ ചോര്‍ച്ച ഉണ്ടായി മാലിന്യം കയറുന്ന സാഹചര്യമില്ലെന്ന് ഉറപ്പാക്കണം. ഭക്ഷ്യ സുരക്ഷാ വകുപ്പും കൃതമായ പരിശോധന നടത്തണം.

ഭക്ഷണം പാചകം ചെയ്യുന്നവര്‍ക്കും കൈകാര്യം ചെയ്യുന്നവര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് ഉണ്ടാകണം. ഇത് നല്‍കുന്നതിനായി ഡിഎംഒയുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ പ്രത്യേകം സമയക്രമം ഒരുക്കണമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പന്‍, ജില്ലാ പോലീസ് മേധാവി വി. അജിത്ത്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ, അംഗമായ ആര്‍. അജയകുമാര്‍, തിരുവല്ല സബ് കളക്ടര്‍ സഫ്‌ന നസറുദ്ദീന്‍, അടൂര്‍ ആര്‍ഡിഒ വി. ജയമോഹന്‍, പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവന്‍, സെക്രട്ടറി പ്രസാദ് ആനന്ദ ഭവന്‍, ട്രെഷറര്‍ രമേഷ് കുമാര്‍, ഗ്രാമപഞ്ചായത്ത് അധ്യക്ഷന്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments