Friday, December 27, 2024
HomeKerala179 തസ്തിക കളിലേക്ക് പിഎസ്‌സി വിജ്ഞാപനം.

179 തസ്തിക കളിലേക്ക് പിഎസ്‌സി വിജ്ഞാപനം.

179 തസ്തികകളിലേക്ക് പി എസ് സി വിജ്ഞാപനമിറക്കി. എല്‍പി, യുപി അധ്യാപകര്‍, തദ്ദേശ സ്ഥാപനങ്ങളില്‍ സെക്രട്ടറി, എസ്ഐ, പൊലീസ് കോണ്‍സ്റ്റബിള്‍, സെക്രട്ടേറിയേറ്റ്/പിഎസ്‌സി ഓഫീസ് അറ്റന്‍ഡന്റ്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തുടങ്ങി 179 തസ്തികകളിലേക്കാണ് ഒഴിവുകളുള്ളത്.

▪️കാറ്റഗറി നമ്പര്‍: 707/2023 യുപി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മാധ്യമം) ശമ്പളം: 35,600 – 75,400 രൂപ

ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്-പ്രതീക്ഷിതം

നിയമനരീതി: നേരിട്ടുള്ള നിയമനം

പ്രായപരിധി: 18-40

യോഗ്യതകള്‍

1.കേരള സര്‍ക്കാരിന്റെ പരീക്ഷാ കമ്മിഷണര്‍ നടത്തുന്ന എസ്.എസ്.എല്‍.സി പരീക്ഷയോ തത്തുല്യ പരീക്ഷയോ വിജയിച്ചിരിക്കണം.അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലകള്‍ നല്‍കിയതോ അംഗീകരിച്ചതോ ആയ പ്രീഡിഗ്രി പരീക്ഷയോ അല്ലെങ്കില്‍ പ്രീഡിഗ്രിക്ക് തത്തുല്യമായി കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലകള്‍ അംഗീകരിച്ച യോഗ്യതയോ നേടിയിരിക്കണം.അല്ലെങ്കില്‍ കേരളത്തിലെ ഹയര്‍സെക്കന്‍ഡറി പരീക്ഷാബോര്‍ഡ് നടത്തുന്നതോ തത്തുല്യമായി ഗവണ്‍മെന്റ് അംഗീകരിച്ചതോ ആയ ഏതെങ്കിലും ഹയര്‍ സെക്കന്‍ഡറി പരീക്ഷ വിജയിച്ചിരിക്കണം.

2.കേരള സര്‍ക്കാര്‍ പരീക്ഷാകമ്മിഷണര്‍ നടത്തുന്ന ടിടിസി പരീക്ഷ വിജയിച്ചിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ നല്‍കിയതോ അംഗീകരിച്ചിട്ടുള്ളതോ ആയ ഏതെങ്കിലും വിഷയത്തിലുള്ള
ബിരുദവും കൂടാതെ B.Ed/BT/LT യോഗ്യതയും നേടിയിരിക്കണം.കേരള സര്‍ക്കാര്‍ ഈ തസ്തികയ്ക്കായി നടത്തുന്ന കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പാസ്സായിരിക്കണം.

▪️കാറ്റഗറി നമ്പര്‍: 709/2023 എല്‍പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മാധ്യമം)ശമ്പളം: 35,600 – 75,400 രൂപ

ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തില്‍

ജില്ലകള്‍: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്-പ്രതീക്ഷിതം

നിയമന രീതി: നേരിട്ടുള്ള നിയമനം

പ്രായപരിധി: 18-40

യോഗ്യതകള്‍

കേരള സര്‍ക്കാരിന്റെ പരീക്ഷാ കമ്മിഷണര്‍ നടത്തുന്ന എസ്എസ്എല്‍സി പരീക്ഷയോ തത്തുല്യ പരീക്ഷയോ വിജയിച്ചിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലകള്‍ നല്‍കിയതോ അംഗീകരിച്ചതോ ആയ പ്രീഡിഗ്രി പരീക്ഷയോ അല്ലെങ്കില്‍ പ്രീഡിഗ്രിക്ക് തത്തുല്യമായി കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലകള്‍ അംഗീകരിച്ച യോഗ്യതയോ നേടിയിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ ഹയര്‍സെക്കന്‍ഡറി പരീക്ഷാബോര്‍ഡ് നടത്തുന്നതോ തത്തുല്യമായി ഗവണ്‍മെന്റ് അംഗീകരിച്ചതോ ആയ ഏതെങ്കിലും ഹയര്‍ സെക്കന്‍ഡറി പരീക്ഷ വിജയിച്ചിരിക്കണം.

കേരള സര്‍ക്കാര്‍ പരീക്ഷാകമ്മിഷണര്‍ നടത്തുന്ന ടിടിസി പരീക്ഷ വിജയിച്ചിരിക്കണം.

കേരള സര്‍ക്കാര്‍ ഈ തസ്തികയ്ക്കായി നടത്തുന്ന കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പാസ്സായിരിക്കണം.

▪️കാറ്റഗറി നമ്പര്‍: 571/2023 സെക്രട്ടറി, തദ്ദേശ- സ്വയംഭരണ സ്ഥാപനങ്ങള്‍ തദ്ദേശ സ്വയംഭരണ (ഇ.ആര്‍.എ) വകുപ്പ്

ശമ്പളം: 51,400 – 1,10,300 രൂപ

ഒഴിവുകളുടെ എണ്ണം: പ്രതീക്ഷിതം

നിയമനരീതി: നേരിട്ടുള്ള നിയമനം

പ്രായപരിധി:18-36

യോഗ്യത: അംഗീകൃത സര്‍വകലാശാലകളില്‍നിന്നോ കേന്ദ്രസര്‍ക്കാര്‍ സ്ഥാപിത നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ അല്ലെങ്കില്‍ കേരള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നോ ഉള്ള ബിരുദം

▪️കാറ്റഗറി നമ്പര്‍: 572/2023 സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് (ട്രെയിനി). വനിതകള്‍ക്കും അപേക്ഷിക്കാം.

ശമ്പളം: 45,600- 95,600 രൂപ

ഒഴിവുകളുടെ എണ്ണം: പ്രതീക്ഷിതം

നിയമനരീതി: നേരിട്ടുള്ള നിയമനം

▪️കാറ്റഗറി നമ്പര്‍: 575/2023 & 576/2023 ആംഡ് പൊലീസ്, സബ് ഇന്‍സ്‌പെക്ടര്‍ (ട്രെയിനി), പൊലീസ് (ആംഡ് പൊലീസ് ബറ്റാലിയന്‍). വനിതകളും ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികളും അപേക്ഷിക്കാന്‍ അര്‍ഹരല്ല.

ശമ്പളം: 45,600- 95,600 രൂപ

ഒഴിവുകളുടെ എണ്ണം: പ്രതീക്ഷിത ഒഴിവുകള്‍

നിയമനരീതി: നേരിട്ടുള്ള നിയമനം

▪️കാറ്റഗറി നമ്പര്‍: 587/2023 ഓഫീസ് അറ്റന്‍ഡന്റ്ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍, സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാര്‍ട്ട്മെന്റ്, നിയമസഭാ സെക്രട്ടേറിയറ്റ്, അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്

ശമ്പള നിരക്ക്: 23,000- 50,200 രൂപ

ഒഴിവുകളുടെ എണ്ണം: പ്രതീക്ഷിതം

നിയമനരീതി: നേരിട്ടുള്ള നിയമനം

പ്രായപരിധി: 18-36

യോഗ്യതകള്‍: എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസായിരിക്കണം.

▪️കാറ്റഗറി നമ്പര്‍: 584/2023 വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍(ട്രെയിനി) (വനിതാ പൊലീസ് ബറ്റാലിയന്‍) കേരള പൊലീസ് ശമ്പളം: 31,100 – 66,800 രൂപ

ഒഴിവുകളുടെ എണ്ണം: പ്രതീക്ഷിതം

നിയമന രീതി: നേരിട്ടുള്ള നിയമനം

പ്രായപരിധി: 18-26

യോഗ്യതകള്‍(എ) വിദ്യാഭ്യാസ

യോഗ്യത: ഹയര്‍സെക്കന്‍ഡറി (പ്ലസ്ടു) പരീക്ഷ പാസായിരിക്കണം അല്ലെങ്കില്‍ തത്തുല്യം

▪️കാറ്റഗറി നമ്പര്‍: 593/2023 പൊലീസ് കോണ്‍സ്റ്റബിള്‍ (ട്രെയിനി)(ആംഡ് പോലീസ് ബറ്റാലിയന്‍) കേരള പോലീസ്. ഭിന്നശേഷിയുള്ള ഉദ്യോഗാര്‍ഥികള്‍ക്കും വനിതാ ഉദ്യോഗാര്‍ഥികള്‍ക്കും ഈ വിജ്ഞാപനപ്രകാരം അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടായിരിക്കുന്നതല്ല.

ശമ്പളം: 31,100-66,800 രൂപ

വിദ്യാഭ്യാസ യോഗ്യത: ഹയര്‍സെക്കന്‍ഡറി (പ്ലസ് ടു) പരീക്ഷ വിജയിച്ചിരിക്കണം അല്ലെങ്കില്‍ തത്തുല്യം.

ജനറല്‍ റിക്രൂട്ട്മെന്റ് – സംസ്ഥാനതലം.

1. തദ്ദേശസ്വയംഭരണ വകുപ്പില്‍ (ഇ.ആര്‍.എ.) സെക്രട്ടറി (തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍).

2. പൊലീസ് (കേരള സിവില്‍ പോലീസ്) വകുപ്പില്‍ സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് (ട്രെയിനി).

3. പൊലീസ് (ആംഡ് പോലീസ് ബറ്റാലിയന്‍) വകുപ്പില്‍ ആംഡ് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ (ട്രെയിനി).

4. കേരള പൊലീസില്‍ വുമണ്‍ പോലീസ് കോണ്‍സ്റ്റബിള്‍ (ട്രെയിനി) (വുമണ്‍ പൊലീസ് ബറ്റാലിയന്‍).

5. കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ /ഗവ.സ്രെകട്ടേറിയേറ്റ്/ ഓഡിറ്റ് വകുപ്പ്; കേരള ലെജിസ്ലേച്ചര്‍ സ്വെകട്ടേറിയേറ്റ്/ അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് എന്നിവിടങ്ങളില്‍ ഓഫീസ് അറ്റന്‍ഡന്റ്.

6. സാമൂഹ്യനീതി വകുപ്പില്‍ പ്രൊബേഷന്‍ ഓഫീസര്‍ ഗ്രേഡ് 2.

7. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ പഞ്ചകര്‍മ്മ.

8. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഓട്ടോ റൈനോ ലാറിങ്കോളജി ഹെഡ് ആന്‍ഡ് നെക്ക് (ഇ.എന്‍.ടി.

9. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ റീപ്രൊഡക്ടീവ് മെഡിസിന്‍.

10. പൊതുമരാമത്ത് വകുപ്പില്‍ (ആര്‍ക്കിടെക്ചറല്‍ വിങ്) ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ്.

11. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ റീസര്‍ച്ച് അസിസ്റ്റന്റ് (കെമിസ്ട്രി).

12. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ടെക്‌നീഷ്യന്‍ (ഫാര്‍മസി).

13. കേരള പബ്ലിക് സര്‍വീസ് കമ്മിഷനില്‍ അസിസ്റ്റന്റ് (കന്നട അറിയാവുന്നവര്‍).

14. കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറിയില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് സെറോളജിക്കല്‍ അസിസ്റ്റന്റ്.

15. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ലാബ് അസിസ്റ്റന്റ് (ഡയാലിസിസ്).

16. ആരോഗ്യ വകുപ്പില്‍ മെഡിക്കല്‍ റെക്കോര്‍ഡ്‌സ് ലൈബ്രേറിയന്‍ ഗ്രേഡ് 2.

17. കേരള പൊലീസില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ (വിമുക്തഭടന്‍മാര്‍ ao).

18. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ പഞ്ചകര്‍മ്മ അസിസ്റ്റന്റ്.

19. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്ജനറല്‍

റിക്രൂട്ട്മെന്റ് – ജില്ലാതലം.

1. കേരള പൊലീസില്‍ വിവിധ ബറ്റാലിയനുകളില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ (ട്രെയിനി) (ആംഡ് പൊലീസ് ബറ്റാലിയന്‍).

2, വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി.സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (തസ്തികമാറ്റം മുഖേന).

3, വിവിധ ജില്ലകളില്‍ ഭാരതീയ ചികിത്സാ വകുപ്പ്/ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ്/ ആയുര്‍വേദ കോളേജുകള്‍ എന്നിവിടങ്ങളില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (ആയുര്‍വേദം).

4. വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹെസ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി) തസ്തികമാറ്റം മുഖേന).

5, ഇടുക്കി ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്‌സ്) (തമിഴ് മീഡിയം).

6. വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്) (മലയാളം മീഡിയം)
(തസ്തികമാറ്റം മുഖേന).

7, വിവിധ ജില്ലകളില്‍ ഭാരതീയ ചികിത്സാ വകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് 2.

8, വിവിധ ജില്ലകളില്‍ മൃഗസംരക്ഷണ വകുപ്പില്‍ ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2/ പൌള്‍ട്രി അസിസ്റ്റന്റ്/മില്‍ക്ക് റെക്കോര്‍ഡര്‍ / സ്റ്റോര്‍ കീപ്പര്‍ എസ്യൂമറേറ്റര്‍.

9, വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്‌ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം).

10. തിരുവനന്തപുരം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ക്ലര്‍ക്ക് (തമിഴും മലയാളവും അറിയാവുന്നവര്‍) (നേരിട്ടും തസ്തികമാറ്റം മുഖേനയും).

11. വിവിധ ജില്ലകളില്‍ മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പില്‍ ദ്രേസര്‍.

12, തൃശൂര്‍ ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ‘ആയ’

സ്‌പെഷ്യല്‍ റിക്രൂട്ട്മെന്റ് – സംസ്ഥാനതലം.

1. കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) ഫിസിക്‌സ് (പട്ടികവര്‍ഗ്ഗം).

എന്‍സിഎ റിക്രൂട്ട്മെന്റ് – സംസ്ഥാനതലം.

1. തുറമുഖ (ഹൈഡ്രോഗ്രാഫിക് സര്‍വ്വേ വിങ്ങ്) വകുപ്പില്‍ അസിസ്റ്റന്റ് മറൈന്‍ സര്‍വ്വേയര്‍ (പട്ടികജാതി).

2, കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പില്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ (പട്ടികവര്‍ഗ്ഗം).

3, കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) അറബിക്, (പട്ടികജാതി, പട്ടികവര്‍ഗ്ഗം).

4. അച്ചടി (ഗവണ്‍മെന്റ് പ്രസ്സുകള്‍) വകുപ്പില്‍ ഓഫ്‌സെറ്റ് പ്രിന്റിങ് മെഷീന്‍ ഓപ്പറേറ്റര്‍ ഗ്രേഡ് 2 (ധീവര).

എന്‍സിഎ റിക്രൂട്ട്മെന്റ് – ജില്ലാതലം.

1. കാസര്‍ഗോഡ് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്‌സ്) (കന്നട മീഡിയം) (മുസ്ലീം).

2, വയനാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (നാച്വറല്‍ സയന്‍സ്) മലയാളം മീഡിയം (ധീവര).

3, തൃശൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (എസ്സിസിസി).

4. പാലക്കാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍പി സ്‌കൂള്‍ ടീച്ചര്‍ (തമിഴ് മീഡിയം) (ഈഴവ/തിയ്യ/ബില്ലവ).

5. വിവിധ ജില്ലകളില്‍ ആര്യോഗ്യ വകുപ്പ്/മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഗ്രേഡ് 2 (മുസ്ലീം, എസ്ഐയുസി നാടാര്‍, ഹിന്ദുനാടാര്‍, ധീവര, വിശ്വകര്‍മ്മ, എസ്സിസിസി).

6. വിവിധ ജില്ലകളില്‍ മൃഗസംരക്ഷണ വകുപ്പില്‍ ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ്/പൌശ്രടി അസിസ്റ്റന്റ്/മില്‍ക്ക് റെക്കോര്‍ഡര്‍, സ്റ്റോര്‍ കീപ്പര്‍, എന്യൂമറേറ്റര്‍ (ധീവര, ഹിന്ദുനാടാര്‍).

7, കൊല്ലം ജില്ലയില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ കുക്ക് (ധീവര, എല്‍സി /എഐ. മുസ്ലീം),

8, മലപ്പുറം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ആയ് (ധീവര).

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments