Monday, December 23, 2024
HomeKeralaഅഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യ: ഡയറക്ടർ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു*

അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യ: ഡയറക്ടർ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു*

കൊല്ലം പരവൂരില്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഡെപ്യൂട്ടി ഡറയക്ടറോട് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട് തേടി. ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പിക്കാനാണ് നിര്‍ദേശം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കും.കഴിഞ്ഞ ദിവസമാണ് കൊല്ലം പരവൂര്‍ മുന്‍സിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ളിക് പ്രോസിക്യൂട്ടറായിരുന്ന എസ്. അനീഷ്യ ആത്മഹത്യ ചെയ്തത്. പരവൂര്‍ നെടുങ്ങോലത്തെ വീട്ടിലെ ശുചിമുറിയിലാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.പരവൂരിലെ പബ്ലിക് പ്രോസിക്യൂട്ടറുടെ ആത്മഹത്യ: മേലുദ്യോഗസ്ഥരുടെ മാനസിക പീഡനമെന്ന് ആരോപണം, ശബ്ദരേഖ പുറത്ത് ()എസ് അനീഷ്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ശബ്ദരേഖയും പുറത്തുവന്നിരുന്നു. മേലുദ്യോഗസ്ഥരില്‍നിന്ന് മാനസിക പീഡനം നേരിട്ടുവെന്ന് ശബ്ദരേഖയില്‍ വ്യക്തമാക്കുന്നുണ്ട്. ‘തന്റെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് പരസ്യമാക്കി, മാനസികമായി പീഡിപ്പിച്ചു, താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല, തനിക്ക് ജോലി ചെയ്യാന്‍ പറ്റാത്ത അവസ്ഥയുണ്ടായി’ എന്നെല്ലാം പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.മേലുദ്യോഗസ്ഥനും സഹപ്രവര്‍ത്തകരും ഗ്രൂപ്പ് ചേര്‍ന്ന് സഹോദരിയെ മാനസികമായി ബുദ്ധിമുട്ടിച്ചതായി അനീഷ്യയുടെ സഹോദരന്‍ അനീഷ് ആരോപിച്ചിരുന്നു. താഴ്ന്ന പോസ്റ്റിലുള്ള ഉദ്യോഗസ്ഥരുടെ മുന്നില്‍ വച്ച് അപമാനിച്ചെന്നും മാനസികപീഡനം സഹിക്കവയ്യാതെയാണ് ആത്മഹത്യയെന്നും അനീഷ് പറഞ്ഞു.

– – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments