Thursday, February 22, 2024
HomeUS Newsഹണിറോസ് ഇന്‍ ഫിലിയുടെ ടിക്കറ്റ് കിക്കോഫ് നടത്തുകയുണ്ടായി

ഹണിറോസ് ഇന്‍ ഫിലിയുടെ ടിക്കറ്റ് കിക്കോഫ് നടത്തുകയുണ്ടായി

ജീമോന്‍ ജോര്‍ജ്ജ്, ഫിലഡല്‍ഫിയ

ഫിലാഡല്‍ഫിയ: കലയുടെ കോവിലകമായ കേരളത്തില്‍ നിന്നും എത്തിയ കലാകാരന്മാര്‍ അമേരിക്കന്‍ മലയാളികളുടെ ഉല്ലാസത്തിനായുള്ള ചേരുംപടി ചേരുവകള്‍ ചേര്‍ത്ത് ഒരുക്കുന്ന നൃത്ത-സംഗീത-ഹാസ്യ കലാവിരുന്ന് കാഴ്ചയുടെ വിസ്മയങ്ങളുമായി കലയുടെ ഉത്സവത്തിന്റെ പൂരപറമ്പുകളാക്കി മാറ്റുവാന്‍ സഹോദരീയ നഗരത്തില്‍ George washigton High school(10175, Bustleton Ave, Philadelphia, PA, 19116) ആഡിറ്റോറിയത്തില്‍ വച്ച് ഏപ്രില്‍ 27 ശനിയാഴ്ച വൈകുന്നേരം 5.30-ന് നടത്തുന്നതാണ്.

എലൈറ്റ് ഇന്‍ഡ്യന്‍ കിച്ചന്‍ റസ്റ്റോറന്റില്‍ വച്ച് കൂടിയ വമ്പിച്ച ജനാവലിയുടെ സാന്നിധ്യത്തില്‍ പ്രശസ്ത സിനിമാതാരം സുവര്‍ണ്ണാ വര്‍ഗീസ് ‘മോളീവുഡ് ഡ്രീംസ്’ എന്ന ഈ സ്‌റ്റേജ് ഷോയുടെ ടിക്കറ്റ് കിക്ക് ഓഫ് നടത്തുകയുണ്ടായി.

ആലസ്യത്തിന്റെയും അതിശൈത്യത്തിന്റെയും തണുപ്പന്‍ രാവുകളില്‍ നിന്നും വസന്തരാവുകളുടെ കലാസന്ധ്യകളെ ഉല്ലാസത്തിന്റെ രാവുകളാക്കി മാറ്റുവാന്‍ മലയാള ചലച്ചിത്രവേദിയിലെ സ്റ്റേജ് ഷോകളിലൂടെ സിനിമകളിലും തങ്ങളുടേതായ കഴിവുകള്‍ കാട്ടിയ പ്രശസ്ത താരങ്ങള്‍ മാനത്തു നിന്നും മണ്ണിലേക്ക് ഇറങ്ങിവരികയായി മലയാളത്തിന്റെ സ്വന്തം തെന്നിന്ത്യന്‍ താരസുന്ദരി ഹണിറോസിന്റെ നേതൃത്വത്തില്‍ മലയാള ചലച്ചിത്രവേദിയിലെ യുവനിരയില്‍ ശ്രദ്ധേയരായ താരങ്ങള്‍ എത്തുന്നു വര്‍ത്തമാന കാലഘട്ടത്തിലെ സുപ്രധാന സംഭവങ്ങളെ ആക്ഷേപ-ഹാസ്യാത്മകമായി ചിത്രീകരിച്ച് പ്രത്യേകം കൈയടികള്‍ വാങ്ങുന്ന കോമഡി രാജാക്കന്മാര്‍ ഹരീഷ് കണാരനും, നിര്‍മ്മല്‍ പാലാഴിയും ഹാസ്യത്തിന്റെ തേരിലേറി അരങ്ങു തകര്‍ത്താടുമ്പോള്‍ സംഗീതത്തിന്റെ മാന്ത്രികസ്പര്‍ശനം പോലെ അവതരണശൈലികൊണ്ടും ആലാപന വൈദഗ്ദ്യം കൊണ്ടും അടിപൊളി ഗാനങ്ങളും, ഗ്രഹാതുരത്വമുണര്‍ത്തുന്ന ഗാനാലാപനം കൊണ്ട് എക്കാലത്തും വേദികളില്‍ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച മലയാള ചലച്ചിത്രവേദിയിലെ യുവ പിന്നണി ഗായകരില്‍ പ്രമുഖരായ നിത്യ മാമന്‍, അതുല്‍ നെറുകര തുടങ്ങിയവരും കൂടാതെ സ്വാസിക, ലിയോണ ലിഷോയി, ഐശ്യര്യ ദേവന്‍, ശ്രീജിത് മാസ്റ്റര്‍, സുനീഷ് വരനാട്, അനില്‍ ബേബി, സന്‍ജോോവ്, ജീവന്‍ പത്മകുമാര്‍, തുടങ്ങിയ വമ്പന്‍ താരനിരയാണ് ഈ സ്റ്റേജ് ഷോയില്‍ കാണികളെ ആഘോഷതേരിലേറ്റുവാനായി എത്തുന്നത്. കലയുടെ കലാവിരുന്നുമായി വേനല്‍കാലവിരുന്നൊരുക്കാനായും എന്നെന്നും മനസിന്റെ ഓര്‍മ്മകളിലെ ചെപ്പുകളുടെ അകത്തളങ്ങളില്‍ സൂക്ഷിക്കത്തക്കരീതിയില്‍ താളവര്‍ണ്ണങ്ങളുടെയും സപ്തസ്വരരാഗമേളങ്ങളുടെയും താരസംഗമവേദിയില്‍ കണ്ടുമടുത്ത പഴകിയ സ്റ്റേജ്-ഷോകളുടെ ആവര്‍ത്തന വിരസത ഒട്ടും അനുഭവപ്പെടാതെയുള്ള ഈ വര്‍ഷത്തെ ഏറ്റവും പുതുമനിറഞ്ഞതും വളരെയധികം ആകാംഷയോടു കൂടി പ്രേക്ഷകര്‍ കാത്തിരിക്കുന്ന സൂപ്പര്‍ഹിറ്റ് മെഗാഷോ ആയിരിക്കുമെന്ന് സംഘാടകര്‍ അറിയിക്കുകയുണ്ടായി.

കണ്ണിനും കാതിനും കുളിര്‍മയേകുന്ന ഭാവരാഗതാളമേളങ്ങളുടെയും ശബ്ദവര്‍ണ്ണങ്ങള്‍ തീര്‍ക്കുന്ന മഴവില്ലിന്റെയും നടനലാസ്യഭാവനൃത്തങ്ങളുടെ സംഗമവേദിയില്‍ ഹാസ്യ സംഗീത നൃത്ത കലാപ്രകടനങ്ങളുടെ വിസ്മയ കാഴ്ച ഒരുക്കുവാനായിട്ട് കുടുംബ പ്രേക്ഷകരെയും കലയുടെ പൂച്ചെണ്ടുകള്‍ക്കൊണ്ട് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ പറയുകയുണ്ടായി.

കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക: F.B, Phillykerala events

ജീമോന്‍ ജോര്‍ജ്ജ്, ഫിലഡല്‍ഫിയ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments