Friday, March 13, 2026
Homeഇന്ത്യതമിഴ്‌നാട്ടിൽ നിര്‍ത്തിയിട്ട ബൈക്കില്‍ കാറിടിച്ച് രണ്ട് മലയാളി യുവാക്കള്‍ മരിച്ചു

തമിഴ്‌നാട്ടിൽ നിര്‍ത്തിയിട്ട ബൈക്കില്‍ കാറിടിച്ച് രണ്ട് മലയാളി യുവാക്കള്‍ മരിച്ചു

തമിഴ്നാട്–തമിഴ്‌നാട്ടിലെ ഹൊസൂരിനടുത്ത് ധര്‍മപുരിയില്‍ നിര്‍ത്തിയിട്ട ബൈക്കില്‍ കാറിടിച്ച് രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപ്രതിയില്‍ നഴ്‌സായ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി എം ബിന്‍ഷാദ്(25), നഴ്‌സിങ് കോളജ് വിദ്യാര്‍ഥി തിരൂര്‍ പയ്യനങ്ങാടി മച്ചിഞ്ചേരി ഹൗസില്‍ നംഷി(23) എന്നിവരാണ് മരിച്ചത്.

ബെംഗളൂരു സേലം ദേശീയപാതയില്‍ ധര്‍മപുരി പാലക്കോടിനടുത്താണ് അപകടം. രണ്ടു ബൈക്കുകളിലായി നാട്ടിലേക്ക് വരുന്നതിനിടെ റോഡരികില്‍ നിര്‍ത്തി ചായ കുടിക്കുമ്പോള്‍ നിയന്ത്രണംവിട്ട കാറിടിക്കുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ബെംഗളൂരുവില്‍നിന്ന് കൂട്ടുകാര്‍ക്കൊപ്പം നാട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. ഇരുവരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. പെരിന്തല്‍മണ്ണ മേലേടത്ത് ഇബ്രാഹീം-സുലൈഖ താവലങ്ങല്‍ ദമ്പതികളുടെ മകനാണ് ബിന്‍ഷാദ്.

പയ്യനങ്ങാടി മച്ചിഞ്ചേരി ഹൗസില്‍ കബീര്‍-ഹസ്‌നത്ത് ദമ്പതികളുടെ മകനാണ് നംഷി.വിവരമറിഞ്ഞ് ബന്ധുക്കള്‍ അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ ധര്‍മപുരി ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com