Saturday, December 28, 2024
Homeഇന്ത്യതമിഴ്നാട് തേനിയിൽ കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു; ഒരാളുടെ നില ​ഗുരുതരം

തമിഴ്നാട് തേനിയിൽ കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു; ഒരാളുടെ നില ​ഗുരുതരം

ചെന്നൈ: തേനി പെരിയകുളത്ത് ബസും കാറും കൂട്ടയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു. അപകടത്തിൽ പരിക്കേറ്റ 15-ൽ അധികം പേരെ ചികിത്സയ്ക്കായി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരിയകുളത്ത് നിന്ന് കേരളത്തിലേക്ക് പോവുകയായിരുന്ന കാറും യേർക്കാട് ഭാ​ഗത്തേക്ക് പോകുകയായിരുന്ന മിനി ബസും കൂട്ടയിടിച്ചയാിരുന്നു അപകടം

കേരള രജിസ്‌ട്രേഷൻ നമ്പറുള്ള കാറിൽ യാത്ര ചെയ്‌ത 5 പേരിൽ മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. കോട്ടയം സ്വദേശികളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായി തകർന്നു. അപകടത്തിന് ശേഷം രണ്ടു വാഹനങ്ങളും മറിഞ്ഞു.

ഇന്ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്. KL 39 C 2552 എന്ന മാരുതി ആൾട്ടോ കാറാണ് അപകടത്തിൽപ്പെട്ടത്. മരണപ്പെട്ടതിൽ ഒരാൾ കുറവിലങ്ങാട് സ്വദേശി ജയന്ത് ആണെന്ന് സംശയമുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്താനായി കാറിലെ രേഖകൾ പൊലീസ് പരിശോധിച്ചുവരികയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments