ദില്ലി: മുതിര്‍ന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് എൽകെ അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്വാനിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ സംഘം പരിശോധിച്ചു വരുകയാണെന്നും ദില്ലി അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചു.
അപ്പോളോ ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തിലെ മുതിര്‍ന്ന ഡോക്ടര്‍ ഡോ. വിനിത് സുരിയുടെ മേല്‍നോട്ടത്തിലാണ് അദ്വാനിയെ ചികിത്സിക്കുന്നത്. രണ്ടു ദിവസം മുമ്പാണ് 96കാരനായ മുൻ ഉപപ്രധാനമന്ത്രി കൂടിയായ എൽകെ അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഈ വര്‍ഷം ആദ്യവും ഇതേ ആശുപത്രിയിൽ അദ്വാനി ചികിത്സ തേടിയിരുന്നു.