Wednesday, January 1, 2025
Homeഇന്ത്യമഹാരാഷ്ട്രയിൽ നാലു വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്‌തു.

മഹാരാഷ്ട്രയിൽ നാലു വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്‌തു.

മുംബൈ –മഹാരാഷ്ട്രയിൽ ഭർത്താവുമായുള്ള വഴക്കിനെ തുടർന്ന് നാലു വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്‌തു. ഭർത്താവ് സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോയതും തുടർന്നുണ്ടായ കലഹവുമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്. സിസ്നെ ഗ്രാമത്തിലെ ദഹന്വ ഏരിയയിലാണ് സംഭവം നടന്നത്.

മത്സ്യത്തൊഴിലാളിയായ യുവാവ് ഭാര്യയെ പുറത്തു കൊണ്ടുപോകാതെ സുഹൃത്തിനൊപ്പം വെളിയിൽ പോയിരുന്നു. ഇത് യുവതിയെ ചൊടിപ്പിക്കുകയും, തുടർന്ന് തിരിച്ചെത്തിയ ഭർത്താവും യുവതിയും തമ്മിൽ കലഹം ഉടലെടുക്കുകയും ചെയ്‌തു. ഇതിനെ തുടർന്നാണ് യുവതി തങ്ങളുടെ നാലു വയസുകാരിയയായ മകളെ കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments