Thursday, October 31, 2024
HomeKeralaലോക്‌സഭാതെരഞ്ഞെടുപ്പ്: പ്രിയങ്കാ ഗാന്ധികര്‍ണാടകയിലും തെലങ്കാനയിലും മത്സരിച്ചേക്കും.

ലോക്‌സഭാതെരഞ്ഞെടുപ്പ്: പ്രിയങ്കാ ഗാന്ധികര്‍ണാടകയിലും തെലങ്കാനയിലും മത്സരിച്ചേക്കും.

ബെംഗളൂരു:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധികര്‍ണാടകയിലെയും തെലങ്കാനയിലെയും ഓരോസീറ്റില്‍മത്സരിക്കുമെന്ന്സൂചന.കര്‍ണാടകയിലെ കൊപ്പാല്‍ മണ്ഡലത്തിലാവും പ്രിയങ്കമത്സരിക്കുകയെന്നാണ് വിവരം. തെലങ്കാനയിലെ സീറ്റ് ഏതാവുമെന്ന് തീരുമാനിച്ചിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

സുരക്ഷിതമായ മണ്ഡലം കൊപ്പാല്‍ ആണെന്നാണ് ഐസിസി നടത്തിയ സര്‍വേയില്‍കണ്ടെത്തിയത്. കര്‍ണാടകയില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്നജില്ലകളിലൊന്നാണ് കൊപ്പാല്‍. ഇവിടെയുള്ള എട്ട് നിയമസഭാമണ്ഡലങ്ങളില്‍ ആറിലും കോണ്‍ഗ്രസ് ആണ് വിജയിച്ചത്. നിലവില്‍ ബിജെപിയിലെ കാരാടി ശങ്കണ്ണയാണ് ഇവിടുത്തെ എംപി.

നിലവില്‍ കേന്ദ്ര കൃഷി മന്ത്രി ശോഭാ കരന്തലജെ ആണ് ചിക്മംഗളൂര്‍ എം പി. 1978ല്‍ ചിക്മംഗളൂരുവില്‍നിന്ന് വിജയിച്ചതോടെയാണ് മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്ക് ദേശീയ രാഷ്ട്രീയത്തില്‍ തിരിച്ചുവരവുണ്ടായത്. 1999ല്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ബെല്ലാരിയില്‍ മുതിര്‍ന്ന ബിജെപി നേതാവ് സുഷമ സ്വരാജിനെതോല്‍പ്പിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments