Friday, March 13, 2026
Homeഇന്ത്യതീ കായാനായി അടുപ്പ് കത്തിച്ച് കിടന്നു; പുക ഉയർന്ന് ശ്വാസം മുട്ടി ദമ്പതികൾക്ക് ദാരുണാന്ത്യം.

തീ കായാനായി അടുപ്പ് കത്തിച്ച് കിടന്നു; പുക ഉയർന്ന് ശ്വാസം മുട്ടി ദമ്പതികൾക്ക് ദാരുണാന്ത്യം.

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിൽ വീടിനുള്ളിൽ തീ കായുന്നതിനിടെ പുക ഉയർന്ന് ശ്വാസംമുട്ടി ദമ്പതികൾ മരിച്ചു. ഭിലാംഗനയിലെ ദ്വാരി-തല്ല എന്ന സ്ഥലത്താണ് സംഭവം. ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ദമ്പതികളാണ് മരിച്ചത്.

മദൻമോഹൻ(52), യശോദ ദേവി(48) എന്നിവരാണ് മരിച്ചത്. കൊടും തണുപ്പായതിനാൽ തീ കായാനുള്ള അടുപ്പ് കത്തിച്ച് ഇരുവരും മുറിയിൽ കിടന്നുറങ്ങുകയായിരുന്നു. പിറ്റേന്ന് രാവിലെ തൊട്ടപ്പുറത്തെ മുറിയിൽ കിടന്ന ഇവരുടെ മകൻ വന്ന് വിളിച്ചിട്ടും എഴുന്നേൽക്കാതെ ആയതോടെയാണ് നാട്ടുകാരും ബന്ധുക്കളും വാതിൽ തകർത്ത് അകത്ത് കയറിയത്.

ഈ സമയത്ത് ദമ്പതികളെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തീ കായാനായി കത്തിച്ച അടുപ്പിലെ പുകയിൽ നിന്നുള്ള കാർബൺ മോണോക്സൈഡ് വാതകം ശ്വസിച്ചാണ് ദമ്പതികൾ മരിച്ചതെന്ന് പോലീസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com