ന്യൂഡൽഹി: വധശ്രമക്കേസിൽ മുൻകൂർജാമ്യം തേടി കേന്ദ്രമന്ത്രി നൽകിയ ഹർജിയിൽ പശ്ചിമബംഗാൾ സർക്കാരിന്റെ നിലപാട് തേടി സുപ്രീംകോടതി. കേന്ദ്ര ആഭ്യന്തര, കായിക സഹമന്ത്രി നിസിത് പ്രമാണിക്കിന്റെ ജാമ്യാപേക്ഷയിൽ ജസ്റ്റിസ് ബേലാ എം ത്രിവേദി അധ്യക്ഷയായ ബെഞ്ചാണ് ബംഗാൾ സർക്കാരിന്റെ നിലപാട് തേടിയത്.
2018ൽ കൂച്ച് ബിഹാർ സ്വദേശിയെ ബിജെപി നേതാവായ നിസിതിന്റെ നിർദേശാനുസരണം വെടിവച്ച് കൊല്ലാൻ ശ്രമിച്ചെന്നാണ് കേസ്. മുൻകൂർജാമ്യം തേടിയുള്ള അപേക്ഷ പരിഗണിക്കുന്നത് കൽക്കട്ടാ ഹൈക്കോടതി മാറ്റിവച്ചതോടെയാണ് മന്ത്രി സുപ്രീംകോടതിയെ സമീപിച്ചത്.