Monday, December 23, 2024
HomeKeralaതിരുവനന്തപുരം സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു.

തിരുവനന്തപുരം സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു.

റിയാദ്: ദമ്മാം-റിയാദ്​ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ്​ മരിച്ചു. റിയാദിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം വർക്കല സ്വദേശി അജിത് മോഹൻ (29) ആണ്​ മരിച്ചത്​.

റിയാദിൽനിന്ന് ദമ്മാമിലേക്ക് ലോഡുമായി പോവുകയായിരുന്ന ട്രക്ക്​ റിയാദ് നഗരത്തോട്​ ചേർന്നുള്ള ചെക്ക് പോയൻറിന്​ സമീപം മറിയുകയായിരുന്നു.

അജിത്താണ്​ വാഹനം ഓടിച്ചിരുന്നത്​. അജിത് സംഭവസ്ഥലത്ത് തന്നെ മരിച്ചു. മോഹനൻ വാസുദേവൻ-ലത ദമ്പതികളുടെ മകനാണ്.

ഭാര്യ: അനഘ വിജയകുമാർ.
മകൻ: മോഹനൻ.

മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ രംഗത്തുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments