Thursday, January 2, 2025
Homeഇന്ത്യകോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ രണ്ടാഴ്ചത്തെ ചികിത്സയ്ക്കായി കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെത്തി

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ രണ്ടാഴ്ചത്തെ ചികിത്സയ്ക്കായി കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെത്തി

കോട്ടയ്ക്കൽ—കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ രണ്ടാഴ്ചത്തെ ചികിത്സയ്ക്കായി കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെത്തി. രാത്രി പത്തരയോടെ എംപിമാരായ കെ.സി.വേണുഗോപാൽ, എം.കെ.രാഘവൻ, എ.പി.അനിൽകുമാർ എംഎൽഎ എന്നിവർക്കൊപ്പമെത്തിയ അദ്ദേഹത്തെ മാനേജിങ് ട്രസ്റ്റി ഡോ.പി.എം.വാരിയർ പൂച്ചെണ്ടു നൽകി സ്വീകരിച്ചു.

ട്രസ്റ്റിമാരായ ഡോ.കെ.മുരളീധരൻ, ഡോ.പി.രാംകുമാർ, ചീഫ് മെറ്റീരിയൽസ് മാനേജർ ശൈലജ മാധവൻകുട്ടി, ഡപ്യൂട്ടി ചീഫ് ഫിസിഷ്യൻ ഡോ.കെ.വി.രാജഗോപാൽ, സീനിയർ ഫിസിഷ്യൻ ഡോ. ഷിയാ ദ്, സീനിയർ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ മാനേജർ പ്രീത വാരിയർ, ഡപ്യൂട്ടി മാനേജർ പി.എസ്.രാഖി, പിആർഒ എം.ടി.രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. ബെംഗളുരുവിൽ നിന്നു വിമാനമാർഗം കരിപ്പൂരിലെത്തിയ ഖർഗെ തുടർന്നു റോഡുമാർഗമാണ് കോട്ടയ്ക്കലിൽ എത്തിയത്. ആദ്യമായാണ് ചികിത്സയ്ക്കായി കോട്ടയ്ക്കലിൽ വരുന്നത്. മാനേജിങ് ട്രസ്റ്റി ഡോ.പി.എം.വാരിയർ അടക്കമുള്ള ഡോക്ടർമാരുടെ സംഘം ചികിത്സയ്ക്കു നേതൃത്വം നൽകും. എ.പി.അനിൽകുമാർ എംഎൽഎയ്ക്കാണു കാര്യങ്ങളുടെ മുഖ്യചുമതല.
— – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments