Saturday, March 14, 2026
Homeഇന്ത്യഅപകടം ഒഴിവാക്കാൻ ശ്രമിച്ചപ്പോൾ ഡിവൈഡറിൽ ഇടിച്ചു കെഎസ്ആർടിസി ബസിന്റെ ക്യാബിനും സ്റ്റിയറിംഗിനും ഇടയിൽ കുടുങ്ങി ഡ്രൈവർ...

അപകടം ഒഴിവാക്കാൻ ശ്രമിച്ചപ്പോൾ ഡിവൈഡറിൽ ഇടിച്ചു കെഎസ്ആർടിസി ബസിന്റെ ക്യാബിനും സ്റ്റിയറിംഗിനും ഇടയിൽ കുടുങ്ങി ഡ്രൈവർ മരിച്ചു

ബാംഗ്ലൂർ മലപ്പുറം കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ തിരൂർ താനാളൂർ പകര ചക്കിയത്തിൽ ഹസീബ് (47)ആണ് മരിച്ചത്. കണ്ടക്ടർ റഫീഖിന് നിസാര പരിക്കുകളേറ്റു. യാത്രക്കാർക്ക് പരിക്കില്ല. ഇന്നലെ പുലർച്ചെ ബെംഗളുരു-മൈസൂരു എക്സ്പ്രസ് വേയിൽ മാണ്ഡ്യയ്ക്ക് സമീപമാണ് അപകടം നടന്നത്. മലപ്പുറം -ബെംഗളുരു സ്പെഷ്യൽ വീക്കെൻഡ് സൂപ്പർ ഡീലക്ശ് ബസാണ് അപകടത്തിൽ പെട്ടത്.

മുന്നിൽ പോയ ലോറി പെട്ടന്ന് ബ്രേക്കിട്ടതോടെ കൂട്ടിയിടി ഒഴിവാക്കാനാണ് ഡ്രൈവറായ ഹസീബ് പെട്ടന്ന് ബസ് വെട്ടിച്ചു തിരിച്ചത്. വെട്ടിച്ച് തിരിച്ചപ്പോൾ റോഡിലെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ഹസീബിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മദ്ദൂർ ട്രാഫിക്ക് പൊലീസ് കേസെടുത്തു. യാത്രക്കാരെ മറ്റ് ബസുകളിൽ യാത്രയാക്കി. അപകടത്തെത്തുടർന്ന് ബെംഗളൂരുവിൽ നിന്ന് ഇന്നലെയുള്ള ബസിന്റെ മടക്കയാത്ര റദ്ദാക്കി. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം നാട്ടിലെത്തിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com