എല്ലാവർക്കും നമസ്കാരം
പച്ചപ്പുളി ഇഷ്ടമല്ലാത്തവർ ഉണ്ടോ
പച്ചപ്പുളി ചമ്മന്തി
ആവശ്യമായ സാധനങ്ങൾ
പച്ചപ്പുളി- ഒരെണ്ണം വലുത്
തേങ്ങ ചിരവിയത്-കാൽ കപ്പ്
പച്ചമുളക്-4-5
ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
വൃത്തിയായി കഴുകി ഞെട്ടും നാരും കളഞ്ഞ് ചെറുതായി മുറിച്ച് ബാക്കി ചേരുവകൾ ചേർത്ത് ആവശ്യമെങ്കിൽ മാത്രം വെള്ളം തളിച്ച് മയത്തിൽ അരച്ചെടുക്കുക.
ചോറിന്റേയും കഞ്ഞിയുടേയും കൂടെ കഴിക്കാൻ പറ്റുന്ന നാടൻ ചമ്മന്തി റെഡിയായി.