ആവശ്യമുള്ള ചേരുവകൾ
മത്തങ്ങയുടെ അകത്തുളള കുരുവും അതിനോടെപ്പൊമുള്ളവയും:
കാൽ കപ്പ്
മഞ്ഞൾപ്പൊടി 1/4 സ്പൂൺ
ഉഴുന്നുപരിപ്പ് മുന്നു സ്പൂൺ
തേങ്ങ ചിരവിയത് കാൽ കപ്പ്
വറ്റൽമുളക് എരിവിന് ആവശ്യത്തിന്
ചുവന്നുള്ളി 5 No ചെറുതായി അരിഞ്ഞത്
പുളി ആവശ്യത്തിന്
ഉപ്പ് ആവശ്യത്ത്
കറിവേപ്പില രണ്ടിതൾ
കായപ്പൊടി 1/4 സ്പൂൺ
പാകം ചെയ്യുന്ന വിധം
ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച് അതിലേക്ക് ഉഴുന്നുപരിപ്പിട്ട് ഒന്നു മൂത്തുവരുമ്പോൾ അതിലേക്ക് തേങ്ങയും, മുളകും, ഉള്ളിയും വേപ്പിലയും ഇട്ട് ഒന്നു മുത്തു വരുമ്പോൾ കോരി എടുത്ത് ആറാൻ വയ്ക്കുക. ആ ചട്ടിയിൽ ത്തന്നെ എടുത്തു വച്ചിരിക്കുന്ന മത്തങ്ങയുടെ ഉള്ളിലുള്ളതും ആവശ്യത്തിനു ഉപ്പും മഞ്ഞളും ഇട്ട് വേവിക്കുക വെന്തതിനു ശേഷം വറുത്തു വച്ചിരിക്കുന്ന പേരുവകൾ ഒരു മിക്സിയുടെ ജാറിലിട്ട് അതിലേക്ക് വെന്ത മത്തങ്ങയും കായവും ഇട്ട് ആവശ്യത്തിനു ഉപ്പും പുളിയുമിട്ട് ചമ്മന്തി പരുവത്തിൽ അരച്ചെടുക
നല്ല രുചിയൂറും ചമ്മന്തി റെഡി