കരള്‍ സുരക്ഷിതവും ആരോഗ്യകരവുമായി നിലനിര്‍ത്താന്‍ കരളിന്റെ ആരോഗ്യത്തിനാവശ്യമായ ഭക്ഷണങ്ങള്‍ കഴിക്കേണ്ടതുണ്ട്. കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പോഷകാഹാര വിദഗ്ദര്‍ നിര്‍ദ്ദേശിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. അവയില്‍ പ്രധാനപ്പെട്ടതാണ് വെളുത്തുള്ളി.
കരളിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. ഇത് കരളിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്നു. സള്‍ഫര്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ബ്രോക്കോളി. ഇത് കരളിലെ എല്ലാ വിഷാംശത്തേയും പുറത്തേക്ക് തള്ളി കരളിനെ ക്ലീന്‍ ചെയ്യുന്നു. ബീറ്റ്‌റൂട്ടിന്റെ ഉപയോഗം ആരോഗ്യം വര്‍ദ്ധിപ്പിക്കും എന്നതിലുപരി കരള്‍ രോഗങ്ങള്‍ക്ക് പരിഹാരം നല്‍കി ഡി എന്‍ എ ഡാമേജ് വരെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. കാരറ്റാണ് കരളിനെ സംരക്ഷിക്കുന്ന മറ്റൊരു പച്ചക്കറി. ഇത് കരള്‍ രോഗങ്ങളെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു.
ഇലക്കറികള്‍ കരള്‍ ക്യാന്‍സറിനുള്ള പ്രതിസന്ധിയെ ഇല്ലാതാക്കുന്നു. അതിനുള്ള നേരിയ സാധ്യത പോലും ഇല്ലാതാക്കാന്‍ ഇലക്കറികള്‍ സഹായിക്കുന്നു. ഫാറ്റി ലിവര്‍ പോലുള്ള രോഗങ്ങളെ അരികത്തു പോലും കൊണ്ടു വരാതെ സംരക്ഷിക്കാന്‍ മികച്ചതാണ് ഇലക്കറികള്‍.
ഗ്രീന്‍ ടീ ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ്. ഇത് ലിവര്‍ സിറോസിസ്, ലിവര്‍ ക്യാന്‍സര്‍ എന്നിവയെ എല്ലാം ഇത്തരത്തില്‍ പ്രതിരോധിക്കുന്നു. 12 ആഴ്ചകള്‍ക്കുള്ളില്‍ തന്നെ കരളിനെ പുതുപുത്തനാക്കാനുള്ള കഴിവ് ഗ്രീന്‍ ടീക്കുണ്ട്.
ആന്റി ബാക്ടീരിയല്‍ പ്രോപ്പര്‍ട്ടീസ് കൊണ്ട് സമ്പുഷ്ടമാണ് മഞ്ഞള്‍. കരള്‍ രോഗത്തെ എന്തുകൊണ്ടും ഇല്ലാതാക്കാന്‍ കഴിയുന്ന ഒന്നാണ് മഞ്ഞള്‍. ആവക്കാഡോയുടെ ഗുണങ്ങള്‍ ചില്ലറയല്ല. ഇത് കരളിനെ പൊതിഞ്ഞ് സംരക്ഷിക്കും. വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ് നാരങ്ങ. ഇത് കരളിന്റെ ഓക്‌സിഡേറ്റീവ് ഡാമേജ് ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
ശരീരത്തിലെ നിര്‍ജ്ജലീകരണം ഇല്ലാതാക്കാന്‍ പറ്റിയ ഏറ്റവും മികച്ച ഒരു മാര്‍ഗ്ഗമാണ് ആപ്പിള്‍. ഇത് കരളിനെ ബാധിക്കുന്ന പല രോഗങ്ങളേയും ഇല്ലാതാക്കുന്നു. അനാരോഗ്യകരമായ ജീവിതശൈലി കൊണ്ട് പ്രശ്‌നമുണ്ടാകുന്ന പല രോഗങ്ങളേയും ഇല്ലാതാക്കാനും കരളിനെ ആരോഗ്യമുള്ളതാക്കാനും സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയില്‍.