🔹ഫിലഡൽഫിയയിലെ ഒഗോണ്ട്സ് സമീപത്തുള്ള സെപ്റ്റ ബസ് സ്റ്റോപ്പിൽ നടന്ന വെടിവയ്പ്പിൽ ഒരു കൗമാരക്കാരൻ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒഗോണ്ട്‌സ്, ഗോഡ്‌ഫ്രെ എന്നിവിടങ്ങളിൽ ഉച്ചകഴിഞ്ഞു മൂന്നരയോടെ രണ്ടു തോക്കുധാരികൾ നടന്നു ബസ് സ്റ്റോപ്പിലെത്തി അവിടെയുണ്ടായിരുന്നവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ് 17 വയസ്സുള്ള ആൺകുട്ടി തൽക്ഷണം മരിച്ചു. റൂട്ട് 6 സെപ്റ്റ ബസിൽ 50 ഉം 70 ഉം വയസുള്ള രണ്ട് സ്ത്രീകൾക്കും . 50,70 വയസ്സുള്ള രണ്ടു പുരുഷന്മാർക്കുമാണ് വെടിയേറ്റത്
🔹ജെറ്റ്ബ്ലൂ, സ്പിരിറ്റ് എയർലൈൻസ് അവരുടെ ലയനം തടഞ്ഞതിനെത്തുടർന്ന് 3.8 ബില്യൺ ഡോളറിൻ്റെ നിർദ്ദിഷ്ട കോമ്പിനേഷൻ അവസാനിപ്പിക്കുന്നു. രണ്ട് കമ്പനികളും ഇപ്പോഴും ഒരു കോമ്പിനേഷൻ്റെ നേട്ടങ്ങളിൽ വിശ്വസിക്കുന്നുണ്ടെങ്കിലും, ജൂലൈ 24 സമയപരിധിക്ക് മുമ്പ് ആവശ്യമായ ക്ലോസിംഗ് വ്യവസ്ഥകൾ പാലിക്കാൻ സാധ്യതയില്ലെന്നും കരാർ അവസാനിപ്പിക്കുന്നതാണ് ഇരുവർക്കും ഏറ്റവും മികച്ച തീരുമാനമെന്ന് പരസ്പരം സമ്മതിച്ചതായും ജെറ്റ്ബ്ലൂ തിങ്കളാഴ്ച പറഞ്ഞു.
🔹കഴിഞ്ഞ മാസം നോർത്ത് ഫിലഡൽഫിയയിൽ മോഷണ ശ്രമത്തിനും വെടിവയ്പ്പിനും ശ്രമിച്ച പ്രതിയുടെ പുതിയ നിരീക്ഷണ വീഡിയോ ഫിലഡൽഫിയ പോലീസ് പുറത്തുവിട്ടു. ഫെബ്രുവരി 25 ന്, കുറ്റകൃത്യം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് പ്രതിയെ വീഡിയോയിൽ കാണിക്കുന്നതായി പോലീസ് പറയുന്നു.
🔹അമേരിക്കക്കാർക്ക് ആസ്പിരിൻ വാങ്ങുന്നത് പോലെ എളുപ്പത്തിൽ ഗർഭനിരോധന മരുന്നുകൾ വാങ്ങാൻ അനുവദിക്കുന്ന ആദ്യത്തെ ഓവർ-ദി-കൌണ്ടർ ഗർഭനിരോധന ഗുളിക ഈ മാസം അവസാനം യുഎസ് സ്റ്റോറുകളിൽ ലഭ്യമാകും. പ്രമുഖ റീട്ടെയിലർമാർക്കും ഫാർമസികൾക്കും ഓപിൽ എന്ന മരുന്ന് ഷിപ്പ് ചെയ്യാൻ തുടങ്ങിയതായി നിർമ്മാതാവ് പെറിഗോ പറഞ്ഞു.
🔹ഫിലഡൽഫിയയിലെ ഫെയർമൗണ്ട് പാർക്കിലെ ചരിത്രപരമായ വസ്തുവിന് സമീപം കഴിഞ്ഞയാഴ്ച നടന്ന വധശിക്ഷാ രീതിയിലുള്ള കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച രാത്രി ഒരു പ്രതിയെ കസ്റ്റഡിയിലെടുത്തു. കൊലപാതകങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
🔹ഇസ്രയേലിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ മലയാളിയായ നിബിന്‍ മാക്‌സ് വെല്‍ (31) കൊല്ലപ്പെട്ടു. കൊല്ലം വാടി കാര്‍മല്‍ കോട്ടേജില്‍ പത്രോസിന്റെ മകനായ നിബിനോടൊപ്പമുണ്ടായിരുന്ന രണ്ട് മലയാളികള്‍ക്ക് ഉള്‍പ്പെടെ 7 പേര്‍ക്ക് പരിക്കേറ്റു. രണ്ടു മാസം മുന്‍പ് ഇസ്രായേലില്‍ എത്തിയ നിബിന്‍ കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് വ്യോമാക്രമണം ഉണ്ടായത്. ജോസഫ് ജോര്‍ജ്, പോള്‍ മെല്‍വിന്‍ എന്നിവരാണ് പരിക്കേറ്റ മലയാളികള്‍.
🔹ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കി ഫ്രാന്‍സ്. ഗര്‍ഭച്ഛിദ്രം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമാണ് ഫ്രാന്‍സ്. പാര്‍ലമെന്റിന്റെ ഇരുസഭകളും സംയുക്തസമ്മേളനം ചേര്‍ന്ന് നടത്തിയ അന്തിമവോട്ടെടുപ്പില്‍ 72-ന് എതിരെ 780 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്.
🔹ഇ പോസ് സംവിധാനം തകരാറിലായതോടെ സംസ്ഥാനത്ത് ഇന്നും റേഷന്‍ വിതരണം മുടങ്ങി. മസ്റ്ററിംഗ് നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ ശനിയാഴ്ച വരെ റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റം വരുത്തിയിരുന്നു. എന്നാല്‍ ഇ പോസ് പ്രവര്‍ത്തിക്കാതായതോടെ റേഷന്‍ വിതരണം ഇന്നും മുടങ്ങുകയായിരുന്നു.
🔹പാലാ പൂവരണിയില്‍ ഒരു കുടുംബത്തിലെ അച്ഛനും അമ്മയും മൂന്ന് കുട്ടികളുമടക്കം അഞ്ചുപേര്‍ മരിച്ച നിലയില്‍. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനം. പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവര്‍. പാലാ പൊലീസ് വിശദമായിട്ടുള്ള അന്വേഷണം നടത്തി വരികയാണ് .
🔹തന്റെ കുടുംബത്തിന്റെ നേര്‍ച്ചയായിരുന്നു തൃശൂര്‍ ലൂര്‍ദ് പള്ളിയിലെ മാതാവിനുള്ള സ്വര്‍ണ കിരീടമെന്നും അത് ഓഡിറ്റ് നടത്താന്‍ മറ്റ് പാര്‍ട്ടികള്‍ക്ക് എന്ത് അധികാരമാണുള്ളതെന്നും നടനും തൃശൂരിലെ എന്‍ഡിഎയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥിയുമായ സുരേഷ്ഗോപി. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം 10 ലക്ഷം രൂപയുടെ കിരീടം മാതാവിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് രണ്ടുവര്‍ഷം കൂടി സിനിമ ചെയ്യണമെന്നാണ് ആഗ്രഹമെന്നും ആ പണത്തിനായി കുടുംബം കാത്തിരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
🔹വയനാട് വെണ്ണിയോട് കോട്ടത്തറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസുകാരി ഫാത്തിമത് സഹനയെ കാട്ടുപന്നി ആക്രമിച്ചു. വീടിന് അരികിലുള്ള വാഴത്തോട്ടത്തില്‍ നിന്ന് സഹനയുടെ നേരേക്ക് പന്നി പാഞ്ഞുവരികയായിരുന്നു. ആക്രമണത്തില്‍ കാലിന് പരുക്കേറ്റ സഹനയെ കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
🔹ചെങ്കോട്ടുകോണത്ത് സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു. വീട്ടില്‍ നിന്ന് വിളിച്ചിറക്കിയ സരിതയുടെ ശരീരത്തിലേക്ക് ബിനു പെട്രോളൊഴിക്കുകയായിരുന്നു. 80 ശതമാനം പൊള്ളലേറ്റ സരിത മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. പൊള്ളലേറ്റ ബിനുവും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
🔹സംസ്ഥാനത്ത് ആയിരം കോടി രൂപ ചെലവഴിച്ച് നാല് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കുകള്‍ ആരംഭിക്കുമെന്നും ബഹിരാകാശ ഗവേഷണ രംഗത്ത് കെ-സ്‌പേസ് യാഥാര്‍ഥ്യമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം ഉന്നതവിദ്യാഭ്യാസ ഗവേഷണത്തിനുള്ള സങ്കേതമാക്കി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
🔹ഇന്ത്യയെന്ന കുടുംബമാണ് തന്‍റേതെന്ന് തെലങ്കാനയില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. 140 കോടി ജനങ്ങളും കുടുംബാംഗങ്ങളാണ്. ആരുമില്ലാത്തവര്‍ മോദിയുടെ ബന്ധുക്കളാണെന്നും പ്രധാനമന്ത്രി പറഞ്ഞു.മോദിക്ക് സ്വന്തമായൊരു കുടുംബമില്ലെങ്കിൽ നമ്മൾ എന്ത് ചെയ്യും എന്ന ലാലു പ്രസാദ് യാദവിന്‍റെ പരിഹാസത്തിനുള്ള മറുപടിയായാണ് റാലിക്കിടെ മോദി പറഞ്ഞത്.
🔹’സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍’ എന്ന ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വി ഡി സവര്‍ക്കറുടെ ജീവിതം ആണ് ചിത്രത്തിന്റെ പ്രമേയം. പ്രഖ്യാപനം മുതല്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ച ചിത്രം മാര്‍ച്ച് 22ന് റിലീസ് ചെയ്യും. രണ്‍ദീപ് ഹൂദ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. അതേസമയം, സിനിമ ഒരിക്കലും പ്രൊപ്പഗണ്ട അല്ലെന്ന് മുന്‍പ് രണ്‍ദീപ് പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. സവര്‍ക്കര്‍ക്ക് എതിരെ നിലനില്‍ക്കുന്ന പല പ്രചാരണങ്ങളെയും തകര്‍ക്കുന്നതാകും ചിത്രമെന്നും രണ്‍ദിപ് ഹൂദ പറഞ്ഞിരുന്നു. സീ സ്റ്റുഡിയോസ്, ആനന്ദ് പണ്ഡിറ്റ്, രണ്‍ദീപ് ഹൂഡ, സന്ദീപ് സിംഗ്, യോഗേഷ് രഹാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രൂപ പണ്ഡിറ്റ്, സാം ഖാന്‍, അന്‍വര്‍ അലി, പാഞ്ചാലി ചക്രവര്‍ത്തി എന്നിവരാണ് സഹനിര്‍മ്മാണം. രണ്‍ദീപ് ഹൂഡ, അങ്കിത ലോഖണ്ഡേ, അമിത് സിയാല്‍ എന്നിവരാണ് വീര്‍ സവര്‍ക്കറിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ചിത്രം ഹിന്ദി, മറാത്തി എന്നീ രണ്ട് ഭാഷകളില്‍ റിലീസ് ചെയ്യും.