Sunday, December 22, 2024
Homeഅമേരിക്കസൗത്ത് കരോലിനയിലെ ഗ്രീൻവില്ലെ കൗണ്ടിയിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യൻ സ്ത്രീകൾ മരിച്ചു

സൗത്ത് കരോലിനയിലെ ഗ്രീൻവില്ലെ കൗണ്ടിയിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യൻ സ്ത്രീകൾ മരിച്ചു

സൗത്ത് കരോലിന: സൗത്ത് കരോലിനയിൽ വെള്ളിയാഴ്ചയുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യൻ സ്ത്രീകൾ മരിച്ചു. സൗത്ത് കരോലിനയിലെ ഗ്രീൻവില്ലെ കൗണ്ടിയിൽ ലേക്ക്‌സൈഡ് റോഡിന് സമീപം ഇൻ്റർസ്റ്റേറ്റ് 85 ന് സമീപം സ്റ്റാൻ്റൺ ബ്രിഡ്ജ് റോഡിൽ അമിതവേഗത്തിലായിരുന്ന എസ്‌യുവി നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നിമാറി പാലത്തിന് മുകളിലൂടെ വായുവിൽ പൊങ്ങി പാലത്തിൻ്റെ മറുവശത്തുള്ള മരങ്ങളിൽ ഇടിച്ചാണ് അപകടമുണ്ടായത്.

ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ നിന്നുള്ള രേഖാബെൻ പട്ടേൽ, സംഗീതാബെൻ പട്ടേൽ, മനിഷാബെൻ പട്ടേൽ എന്നിവരാണ് കൊല്ലപ്പെട്ടത്. മരങ്ങളിൽ കുടുങ്ങിയ വാഹനം പല കഷ്ണങ്ങളായി തകർന്ന നിലയിലാണ് കണ്ടെത്തിയത്. അപകടത്തിൽ പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുണ്ട്. അവരുടെ നില അനിശ്ചിതത്വത്തിലാണ്.

റിപ്പോർട്ടുകൾ അനുസരിച്ച്, വാഹനത്തിൻ്റെ ഡിറ്റക്ഷൻ സിസ്റ്റം അപകടത്തെക്കുറിച്ച് കുടുംബാംഗങ്ങളെ അറിയിച്ചു, തുടർന്ന് അവർ സൗത്ത് കരോലിനയിലെ പ്രാദേശിക അധികാരികളെ വിവരം അറിയിച്ചു. പ്രാദേശിക ഹൈവേ പട്രോൾ യൂണിറ്റുകൾ, ഫയർ ആൻഡ് റെസ്ക്യൂ ടീമുകൾ, ഗ്രീൻവിൽ കൗണ്ടിയിൽ നിന്നുള്ള നിരവധി ഇഎംഎസ് യൂണിറ്റുകൾ എന്നിവ ഉടൻ സംഭവസ്ഥലത്തേക്ക് എത്തി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments