“പെണ്ണു കെട്ടി നോക്കണം
മണ്ണു വെട്ടി നോക്കണം “
കുഞ്ഞുണ്ണി മാഷ്
നമ്മുടെയൊക്കെ ചുറ്റുപാടുമുള്ള വീടുകളിൽ ആർഭാടമായി നടത്തിയയെത്രയോ കല്യാണങ്ങൾ ദിവസങ്ങൾക്കുള്ളിൽ ബന്ധം പിരിയേണ്ട അവസ്ഥയിലെത്തിയിരിക്കുന്നു.
ആ ബന്ധങ്ങളിലൊക്കെ കാണുവാൻ സാധിക്കുന്നത് അടിച്ചമർത്തലിന്റെ സ്വരമാണ്. ഒരു ബന്ധത്തിന്റെ അടിസ്ഥാനമെന്നത് സ്നേഹവും, ബഹുമാനവും, അടിയുറച്ച വിശ്വാസവുമാണ്. ഒരാളോട് കൂടുതലടുത്താൽ മാത്രമേ സ്വഭാവം നന്നായി അറിയുവാൻ സാധിക്കുകയുള്ളു.
നമ്മോടടുക്കുന്ന എല്ലാവരും നമുക്ക് പ്രിയപ്പെട്ടവരാകില്ല, നാമവർക്കും തിരിച്ചു അങ്ങനെതന്നെയാണ്. ഒരാളുടെ ഹൃദയത്തിലിടം നേടുകയത്രയെളുപ്പമല്ല. ആത്മാർത്ഥമായ, നിഷ്കളങ്കമായ, സ്വാർത്ഥതയില്ലാത്ത സ്നേഹം മാത്രമാണതിന് പ്രധാനം. ഓരോ ബന്ധങ്ങളും ജീവിതത്തിലൊരു പഠിപ്പിര് കൂടിയാണ് ചിലയാളുകളെ ജീവിതത്തിൽ പരിചയപ്പെടുമ്പോൾ എന്തെയിവരെ നേരത്തെ കണ്ടെത്തിയില്ലയെന്നൊരു കുറ്റബോധം മനസ്സിലുണ്ടാകും. അവരിലേക്കെത്താൻ മനസ്സെപ്പോഴും സാമീപ്യം ആഗ്രഹിക്കും. അവരോടൊപ്പമാകാൻ ത്യാഗങ്ങൾ ആവശ്യമായേക്കാം. അതേറ്റെടുക്കാൻ സന്തോഷത്തോടെ തയ്യാറാകുകയും ചെയ്യും.
എല്ലാവർക്കും അടുപ്പക്കാരും, പരിചയക്കാരും ധാരാളമുണ്ടാകും. എന്നാൽ മനസ്സറിഞ്ഞും, നിറഞ്ഞും ആത്മാർത്ഥതയോടെ ഏതു സമയത്തും വിശ്വാസിക്കാവുന്നവരും, ആശ്രയിക്കാവുന്നവരായി വളരെ പരിമിതമായവരെ നമുക്കുണ്ടാകൂ. അവർ നമ്മുടെയും നാമവരുടേയും ഹൃദയത്തിൽ നേടിയസ്ഥാനം എന്നെന്നുമൊരു നാഴികക്കല്ലായി നിലനിർത്താൻ സാധിച്ചാലതാണ് ജീവിതത്തിന്റെ അമൂല്യ നിമിഷങ്ങൾ.
സ്നേഹത്തോടെ സന്തോഷത്തോടെ എല്ലാവർക്കും ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ