പുന്റക്കാന: ഫോമായുടെ എട്ടാമത് കൺവനൻഷന് തുടക്കം കുറിച്ചുകൊണ്ടുള്ള ഘോഷയാത്രയിൽ 80 ൽ പരം അസോസിയേഷനുകൾ, ഫോമായുടെ 12 റീജിയണിൻ കീഴിൽ അണിനിന്നപ്പോൾ പുന്റാക്കാനാ അക്ഷരാർത്ഥത്തിൽ കേരളക്കരയായി മാറി.
കേരളീയ വസ്ത്ര ചാരുതയിൽ സ്ത്രീകളും പുരുഷന്മാരും ചെണ്ടമെളെങ്ങളുടെ അകമ്പടിയോട് സമ്മേളന നഗരിയിലേക്ക് ഘോഷയാത്രയായി നടന്നുനീങ്ങിയപ്പോൾ വീഥിയുടെ ഇരു സൈഡിലും തടിച്ചുകൂടിയ കാണികൾക്ക് അത് വേറിട്ടൊരു അനുഭവമായി മാറി.
വൻ ജനാവലി തടിച്ചുകൂടിയ സമ്മേളന ഹാളിൽ വനിതാ വിഭാഗം അവതരിപ്പിച്ച തിരുവാതിര കളിയും ചെണ്ടമേളവും ഏറെ ഹൃദ്യയമായിരുന്നു. തുടർന്ന് ഫോമാ നേതാക്കളെയും വീശിഷ്ട അഥിതികളെയും സ്റ്റേജിലേക്ക് ആനയിച്ചു.
വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട സഹോദരീ സഹോദരങ്ങൾക്കും കുഞ്ഞുങ്ങൾക്കും ആദരവുകൾ അർപ്പിച്ചുകൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്.
വയനാട്ടിൽ ഭവനങ്ങൾ നഷ്ടപ്പെട്ടവർക്ക് 10 ഭവന ങ്ങൾ നിർമ്മിച്ചു നൽകി കാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻപ ന്തിയിൽ നിൽക്കുമെന്ന് പ്രസിഡന്റ് ജേക്കബ് തോമസ് തന്റെ ആമുഖ പ്രസംഗത്തിൽ വ്യക്തമാക്കി.
കേരള നിയമസഭ ഡെപ്യൂറ്റി സ്പീക്കർ ചിറ്റയം ഗോപകുമാർ സമ്മേളനം ഉത്ഘാടനം ചെയ്തു. കടുത്തുരുത്തി എം എൽ എ യും മുൻ മന്ത്രിയുമായ മോൻസ് ജോസഫ്, മുൻ ഡിജിപി ടോമിൻ തച്ചങ്കരി, സംവിധായകൻ കെ മധു , ചലച്ചിത്ര താരം സാസ്വിക, സാജ് ഗ്രൂപ്പ് ഉടമയും സിനിമ നിർമ്മിതാവുമായ സാജൻ, പാടും പാതിരി എന്ന പേരിൽ പ്രശസ്തനായ ഫാദർ ഡോ പോൾ പൂവത്തിങ്കൽ, ഫോമാ സെക്രട്ടറി ഓജസ് ജോൺ, കൺവൻഷൻ ചെയർമാൻ കുഞ്ഞുമാലിയിൽ, ഫോമാ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോ. ജയ്‌മോൾ ശ്രീധർ, ജോയിന്റ് ട്രഷറർ ജെയിംസ് ജോർജ്, എന്നിവർ പ്രസംഗം നടത്തി. ട്രഷറർ ബിജു തോണിക്കടവിൽ വന്നുചേർന്ന ഏവർക്കും നന്ദി രേഖപ്പെടുത്തി. സമ്മേളനത്തിന് ശേഷം നടന്ന ‘മീറ്റ് ദ കാന്റിഡേറ്റ്’ പ്രോഗ്രാം തകർപ്പൻ പരിപാടി ആയിരുന്നു.