Monday, December 23, 2024
Homeഅമേരിക്കഫിലഡൽഫിയയിലെ വീട്ടിനുള്ളിൽ മൂന്നംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി; കാർബൺ മോണോക്സൈഡ് കാരണമെന്ന് സംശയിക്കുന്നു

ഫിലഡൽഫിയയിലെ വീട്ടിനുള്ളിൽ മൂന്നംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി; കാർബൺ മോണോക്സൈഡ് കാരണമെന്ന് സംശയിക്കുന്നു

ഫിലഡൽഫിയ – ഫിലഡൽഫിയയിലെ ഹോംസ്ബർഗ് സെക്ഷനിലെ ഒരു വീട്ടിൽ മൂന്ന് കുടുംബാംഗങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി. സെൻ്റ് ആൽബർട്ട് ദി ഗ്രേറ്റ് കാത്തലിക് സ്കൂൾ സ്പാനിഷ് അധ്യാപിക മാരിസെൽ മാർട്ടിനെസ് (47), ഭർത്താവ് ജോർജ് കാർഡോണ (56), അവരുടെ 12 വയസ്സുള്ള മകൾ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

ആഷ്ബേർണർ സ്ട്രീറ്റിലെ 4000 ബ്ലോക്കിലെ വീട്ടിൽ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.റിപ്പോർട്ട്‌ ലഭിച്ച പോലീസ് സംഭവ സ്ഥലത്തെത്തിയപ്പോൾ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി. കാർബൺ മോണോക്സൈഡ് വിഷബാധയാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

ഉദ്യോഗസ്ഥർ വീട്ടിൽ പ്രവേശിച്ചപ്പോൾ ഉയർന്ന അളവിൽ കാർബൺ മോണോക്സൈഡ് കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. നാലാമത്തെയാളെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റിപ്പോർട്ട്: നിഷ എലിസബത്ത് ജോർജ്

RELATED ARTICLES

Most Popular

Recent Comments