ഈസ്റ്റ് മാർൽബറോ, പെൻസിൽവാനിയ — പെൻസിൽവാനിയയിലെ ചെസ്റ്റർ കൗണ്ടിയിൽ വെച്ച് സ്വന്തം ഭാര്യയെയും മകളെയും വെടിവെച്ച് കൊന്നതിന് ഭർത്താവിനെതിരെ കുറ്റം ചുമത്തി. ഈസ്റ്റ് മാർൽബറോ ടൗൺഷിപ്പിൽ വ്യാഴാഴ്ച വൈകുന്നേരം നടന്ന വെടിവെപ്പിന് ശേഷം 76 കാരനായ റോജർ ഹാങ്ക്‌സിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകവും മറ്റ് കുറ്റകൃത്യങ്ങളുടെ പട്ടികയും ചുമത്തിയിട്ടുണ്ട്.
വിൽറ്റ്ഷയർ ഡ്രൈവിലെ 200 ബ്ലോക്കിലേക്ക് വൈകുന്നേരം 6:15 ഓടെ പോലീസിനെ വിളിച്ചറിയിച്ചപ്രകാരം എത്തിയപ്പോൾ അവിടെ അവർ റോജറിന്റെ ഭാര്യ, 75 വയസ്സുള്ള ജൂഡിത്ത് ഹാങ്ക്സ്, മകൾ 37 വയസ്സുള്ള എമിലി ഹാങ്ക്സ് എന്നിവരെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. റോജർ ഹാങ്ക്‌സിനെ ഗാരേജിനുള്ളിൽനിന്ന് കണ്ടെത്തി കസ്റ്റഡിയിലെടുത്തു.
ചാർജിംഗ് രേഖകൾ അനുസരിച്ച്, തോക്ക് വൃത്തിയാക്കുന്നതിനിടയിൽ ഹാങ്ക്‌സ് ഭാര്യയുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു,തർക്കം മൂർച്ഛിച്ചപ്പോൾ അയാൾ തൻ്റെ ഭാര്യക്ക് നേരെ തോക്ക് ചൂണ്ടിയെന്നും അത് പൊട്ടിപ്പോയെന്നും ഹാങ്ക്സ് പോലീസിനോട് പറഞ്ഞു.
തുടർന്ന്, തൻ്റെ ഭാര്യ വെടിയേറ്റ് താഴെ വീണപ്പോൾ, മകൾ എമിലി “രോഷാകുലയായി” എന്ന് ഹാങ്ക്സ് പോലീസിനോട് പറഞ്ഞു. അപ്പോൾ മകൾക്ക് നേരെ തോക്ക് ചൂണ്ടി, അത് വീണ്ടും പൊട്ടിയതായി ഹാങ്ക്‌സ് പോലീസിനോട് പറഞ്ഞു, രണ്ട് പേരുടെയും നെഞ്ച് ഭാഗത്താണ് ഇയാൾ തോക്ക് ചൂണ്ടിയതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.
സത്യവാങ്മൂലത്തിൽ, തോക്കുപയോഗിച്ചുള്ള തൻ്റെ കഴിവിൻ്റെ കാര്യത്തിൽ താൻ “മികച്ചവരിൽ ഏറ്റവും മികച്ചവൻ” ആണെന്ന് ഹാങ്ക്സ് പോലീസിനോട് പറഞ്ഞു, താൻ പതിവായി മത്സരങ്ങളിൽ വെടിവയ്ക്കാറുണ്ടെന്നും കൂട്ടിച്ചേർത്തു.
താൻ നേരത്തെ രണ്ട് ജർമ്മൻ ബിയറുകളും ഐറിഷ് വിസ്‌കിയും കുടിച്ചതായും ഇയാൾ പോലീസിനോട് പറഞ്ഞു.
സംഭവസ്ഥലത്ത് നിന്ന് തോക്കും രണ്ട് ഷെൽ കേസിംഗുകളും കണ്ടെത്തിയതായി പോലീസ് പറഞ്ഞു.