ന്യൂ യോർക്ക്: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദീകനും, ചെങ്ങന്നൂർ- ഇടനാട് തയ്യിൽ കുടുംബാംഗവും, ജാക്സൺഹൈറ്റ്സ് സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് വികാരിയുമായിരുന്ന വെരി.റവ. റ്റി. എം സക്കറിയ കോർ- എപ്പിസ്കോപ്പാ (88) ന്യൂ യോർക്കിൽ വച്ച് കർത്താവിൽ നിദ്ര പ്രാപിച്ചു. ഇടനാട് കുളഞ്ഞിക്കൊമ്പിൽ മേരി സക്കറിയാ ആണ് സഹധർമ്മിണി. സിസി ജേക്കബ്ബ് (വാഷിംഗ്ടൺ), സുമ റെജി (ലോംഗ് അയലന്റ്), സിബി ആന്റണി (ന്യൂ യോർക്ക്) എന്നിവരാണ് മക്കൾ. റ്റി. എം. ജോർജ്ജ്, പരേതനായ റ്റി. എം. ചെറിയാൻ, പരേതനായ റ്റി. എം. കുര്യൻ, മറിയാമ്മ ബേബി, സാറാമ്മ ജോസഫ് എന്നിവർ സഹോദരങ്ങളാണ്.
പൊതുദർശനം: മെയ് 19-ന് ഞായറാഴ്ച വൈകിട്ട് 4 മുതൽ 8 വരെയും, കബറടക്ക ശുശ്രൂഷകൾ: മെയ് 10-ന് രാവിലെ 8.30 മുതൽ 11 മണി വരെയുമുള്ള സമയങ്ങളിൽ ലെവിറ്റ് ടൗണിലുള്ള സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ചിൽ വച്ച് നടത്തപ്പെടും. (St. Thomas Malankara Orthodox Church, 110 Schoolhouse Road, Levittown, NY 11756) തുടർന്ന് 12 മണിക്ക് ഫാമിംഗ്‌ടഡേയിലുള്ള സെയിന്റ് ചാൾസ് സെമിത്തേരിയിൽ സംസ്കാരം നടക്കും.
സംസ്കാര ശുശ്രൂഷകൾക്ക് ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാ മാർ നിക്കളാവോസ്, സൗത്ത് വെസ്റ്റ് ഭദ്രാസനാധിപൻ തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത, കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത എന്നിവർ നേതൃത്വം നൽകും.
ഇടനാട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമായ വന്ദ്യ കോർ എപ്പീസ്‌കോപ്പാ, ശെമ്മാശനായിരുന്ന കാലത്ത് ദീർഘകാലം പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിദീയൻ ബാവായുടെ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.