Thursday, September 19, 2024
Homeഅമേരിക്കഅറ്റ്ലാൻ്റിക് സിറ്റി റിസോർട്ടിന് സമീപം രണ്ട് സ്ത്രീകൾക്ക് വെടിയേറ്റു. ഒരാൾ കൊല്ലപ്പെട്ടു. പ്രതികൾ അറസ്റ്റിൽ.

അറ്റ്ലാൻ്റിക് സിറ്റി റിസോർട്ടിന് സമീപം രണ്ട് സ്ത്രീകൾക്ക് വെടിയേറ്റു. ഒരാൾ കൊല്ലപ്പെട്ടു. പ്രതികൾ അറസ്റ്റിൽ.

നിഷ എലിസബത്ത്

അറ്റ്ലാൻ്റിക് സിറ്റി, ന്യൂജേഴ്സി — അറ്റ്ലാൻ്റിക് സിറ്റി ബീച്ച് റിസോർട്ടിന് പിന്നിലെ പാറകളുടെ മുകളിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതിന് തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഫിലഡൽഫിയയിൽ നിന്നുള്ള മൂന്ന് പുരുഷന്മാരെ അറസ്റ്റ് ചെയ്തു. നിരവധി മുറിവുകളോടെ മറ്റൊരു സ്ത്രീയെയും സംഭവസ്ഥലത്ത് കണ്ടെത്തി.

ഫ്‌ളാഗ്ഷിപ്പ് റിസോർട്ടിന് പിന്നിലെ നോർത്ത് മെയ്ൻ അവന്യൂവിലെ യൂണിറ്റ് ബ്ലോക്കിലെ ജെട്ടിക്ക് സമീപം വ്യാഴാഴ്ച പുലർച്ചെ 4:41 ഓടെയാണ് സെവെലിൽ നിന്നുള്ള കാർലി എൽബർട്ട് (32) നെ മരിച്ച നിലയിലും, പ്ലസൻ്റ്‌വില്ലിൽ നിന്നുള്ള കാമിൽ സ്റ്റുവാർട്ട് (29) നെ നിരവധി പരിക്കുകളോടെയും പോലീസ് കണ്ടെത്തിയത്. കാമിൽ സ്റ്റുവാർട്ടിനെ അറ്റ്ലാൻ്റികെയർ മെഡിക്കൽ സെൻ്ററിലേക്ക് മാറ്റി. സ്റ്റുവാർട്ട് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

കൊല്ലപ്പെട്ട സ്ത്രീയുടെ അമ്മ, ഫിലാഡൽഫിയ പോലീസിനും, പ്രാദേശിക എഫ്ബിഐയും നൽകിയ നിർണ്ണായക വിവരങ്ങള്ഫ്ഡ് അടിസ്ഥാനത്തിൽ കൊലയാളികളെ വേഗം കണ്ടെത്താനും, അറസ്റ്റ് ചെയ്യുവാനും സാധിച്ചു.

34 കാരനായ ഗ്രെഗ് പേജിനെതിരെ കൊലപാതകം, കൊലപാതകശ്രമം, അനുബന്ധ ആയുധ കുറ്റകൃത്യങ്ങൾ എന്നിവ ചുമത്തിയതായി അറ്റ്ലാൻ്റിക് കൗണ്ടി പ്രോസിക്യൂട്ടർ ഓഫീസ് വെള്ളിയാഴ്ച അറിയിച്ചു. ഫിലഡൽഫിയയിൽ നിന്നുള്ള സഹോദരന്മാരായ റയാൻ ഷെങ്ക് (30), റാമിർ ഷെങ്ക് (27) എന്നിവർക്കെതിരെയും സംഭവവുമായി ബന്ധപ്പെട്ട് കുറ്റം ചുമത്തിയിട്ടുണ്ട്.

ഫ്ലാഗ്ഷിപ്പ് റിസോർട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥർ അവരുടെ നിരീക്ഷണ വീഡിയോ പോലീസിന് കൈമാറി. പുലർച്ചെ 2 മണിക്ക് ശേഷം, നിർത്തിയിട്ടിരുന്ന ഒരു കാറിൽ നിന്നും അഞ്ച് പേർ പുറത്തിറങ്ങുന്നത് ഒരു നിരീക്ഷണ വീഡിയോയിൽ കാണിച്ചതായി അവർ ആക്ഷൻ ന്യൂസിനോട് പറഞ്ഞു. അവർ ബോർഡ് വാക്കിലൂടെ നടക്കുന്നു. ഏകദേശം 20 മിനിറ്റിനുശേഷം, അഞ്ച് പേരുള്ളതിൽ രണ്ട് പുരുഷന്മാർ കാറിൽ കയറി മടങ്ങുന്നത് വീഡിയോയിൽ കാണിക്കുന്നു.

രണ്ട് സ്ത്രീകളുടെയും തലയ്ക്ക് വെടിയേറ്റതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. എന്നിരുന്നാലും, എൽബർട്ടിൻ്റെ മരണത്തിൻ്റെ ഔദ്യോഗിക കാരണവും രീതിയും സതേൺ റീജിയണൽ മെഡിക്കൽ എക്‌സാമിനർ ഓഫീസിൻ്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. സംഭവം അന്വേഷണത്തിലാണ്.

റിപ്പോർട്ട്: നിഷ എലിസബത്ത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments