Saturday, March 14, 2026
Homeഅമേരിക്കമലയാളത്തിന്റെ ആദ്യ നോവലിസ്റ്റിന്റെ ഓർമ്മയിൽ.. ✍അഫ്‌സൽ ബഷീർ തൃക്കോമല

മലയാളത്തിന്റെ ആദ്യ നോവലിസ്റ്റിന്റെ ഓർമ്മയിൽ.. ✍അഫ്‌സൽ ബഷീർ തൃക്കോമല

കോഴിക്കോട് മാങ്കാവ് പുതിയപറമ്പിൽ തലക്കൊടിമഠത്തിൽ സാമൂതിരിക്കോവിലകത്തെ മൂന്നാംകൂർ വാഴ്ചയായ മാനവിക്രമൻ തമ്പുരാന്റെയും കുഞ്ചുക്കുട്ടിക്കോവിലമ്മയുടെയും മകനായി 1860 ഒക്ടോബർ 11-നു് അപ്പു നെടുങ്ങാടി ജനിച്ചു. 13 വയസ്സിൽ അച്ഛനും അമ്മയും നഷ്ടപെട്ട അദ്ദേഹം പിന്നീട് അമ്മാവന്റെ സംരക്ഷണത്തിലാണ് വളർന്നത്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോഴിക്കോട് ഗവണ്മെന്റ് സ്കൂളിലും ഇന്നത്തെ സാമൂതിരി-ഗുരുവായൂരപ്പൻ കോളേജ് പഠിച്ച് അന്നത്തെ എഫ് എ ബിരുദവും മദ്രാസിൽനിന്ന് ബി.എ. ബിരുദവും നേടിയതിനു ശേഷം കണ്ണൂരും കോഴിക്കോടും ഹൈസ്കൂൾ അദ്ധ്യാപകനായി. ഈ സമയത്തു നെല്ലായി കിഴക്കെപ്പാട്ട് കേളു ഏറാടിയുടെ മകൾ മീനാക്ഷിയമ്മയെ വിവാഹം ചെയ്തു.

മദ്രാസ് ക്രിസ്ത്യൻ കോളജിൽ ട്യൂട്ടറായിരിക്കെ ബി.എൽ. പരീക്ഷ പാസ്സായി കൂടെ ബാങ്കിങ്ങും പഠിച്ചു. ഇംഗ്ലീഷ് സാഹിത്യത്തിലെ അതീവ താല്പര്യവും ബി. എൽ. പരീക്ഷയുടെ ആദ്യ പരാജയവുമാണ് മലയാളത്തിലെ ആദ്യ നോവലായ “കുന്ദലത” രചിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. 1887-ൽ പ്രസിദ്ധീകരിക്കപ്പെട്ട “കുന്ദലത” മലയാളഭാഷയിൽ എഴുതിയതാണെങ്കിലും . കേരളത്തിന്റെതെന്നു പറയാനുള്ള കഥാപാത്രങ്ങളോ കഥാ സന്ദർഭങ്ങളോ ഇല്ലാത്ത കുന്ദലതയിൽ കലിംഗരാജാവിന്റെ പുത്രിയായ കുന്ദലതയും താരനാഥനും തമ്മിലുള്ള പ്രണയവും വിവാഹവുമാണ് പ്രമേയം .താരതമ്യന മലയാള സംസ്കാരം തീരെ കടന്നു വരാത്തതും ആശ്ചര്യകരവും യുദ്ധങ്ങളും അടങ്ങുന്ന പാശ്ചാത്യ നോവൽ മാതൃകയിൽ എഴുതിയത് കൊണ്ടാണ് “കുന്ദലത” മലയാളത്തിലെ ആദ്യ നോവൽ ആണെങ്കിലും ലക്ഷണമൊത്ത ആദ്യ നോവലായി മാറാതിരുന്നത് .

തിരു-കൊച്ചി മലബാർ ഭാഗങ്ങളിലെ സ്കൂളുകളിൽ കുന്ദലത പാഠപുസ്തകമായി. എന്നാൽ ‘പരിണാമഗുപ്തി’ ഒഴികെ നോവലിനെ വ്യാവർത്തിപ്പിക്കുന്ന ഗുണങ്ങളൊന്നും കുന്ദലതയിലില്ലെന്ന് എം.പി. പോൾ പോലും പ്രസ്താവിക്കുന്നു.അങ്ങനെ
പറയുന്നുണ്ടെങ്കിലും പലതരം ലോകങ്ങളെ തമ്മിലിണക്കേണ്ടിവരുമ്പോള്‍ ‘ഹിസ്റ്റോറിക്കല്‍ റൊമാന്‍സ്’ (അദ്ഭുത പരാക്രമങ്ങളിലൂന്നുന്ന ചരിത്രാഖ്യായിക) എടുത്തു പറയാവുന്നതാണ് .

1897-ൽ മദ്രാസ് ഹൈക്കോടതിയിൽ പ്രാക്ടീസാരംഭിച്ചെങ്കിലും അനാരോഗ്യംമൂലം തിരിച്ചുപോന്നു. പിന്നീട് വ്യവസായകാര്യങ്ങളിൽ ശ്രദ്ധചെലുത്തി. മലബാറിലെ ആദ്യത്തെ ക്ഷീരവ്യവസായക്കമ്പനി സ്ഥാപിച്ചതും മറ്റു വ്യവസായങ്ങൾ തുടങ്ങുയെങ്കിലും വൻ പരാജയമായിരുന്നു .കൂടാതെ കേരള സഞ്ചാരി (കോഴിക്കോട്), വിദ്യാവിനോദിനി (തൃശൂർ) എന്നീ പത്രമാസികകൾ ആരംഭിച്ചു .പിന്നീട് ‘പുതുതായി ഉടലെടുക്കുന്ന കേരള സംസ്ഥാനത്തിന് ഞങ്ങളുടെ മംഗളാശംസകൾ. ഞങ്ങളുടെ സേവനം എപ്പോഴും നിങ്ങളുടെ ചൊല്പടിയിൽ’ എന്ന പരസ്യ വാചകത്തോടെ ആരംഭിച്ച 1899-ൽ കേരളത്തിലെ സ്വകാര്യമേഖലയിലെ ആദ്യബാങ്കായ “നെടുങ്ങാടി ബാങ്ക് ” അദ്ദേഹം ആരംഭിച്ചു. 1913-ൽ രജിസ്റ്റേർഡു കമ്പനിയായുയർന്നു. കോഴിക്കോട്ടെ പബ്ളിക് പ്രോസിക്യൂട്ടർ സ്ഥാനം രാജിവച്ച് 1915-ൽ അദ്ദേഹം ബാങ്കിന്റെ മാനേജിങ് ഡയറക്ടറായി.മഹാകവി കുഞ്ഞിക്കുട്ടൻ തമ്പുരാനും പി.എസ്. വാരിയരും ഷെയർ ഉടമകളായിരുന്നു ,അദ്ദേഹത്തിന്റെ കാലശേഷവും പ്രധാനപ്പെട്ട ഇന്ത്യൻനഗരങ്ങളിലെല്ലാം ശാഖകളുണ്ടായിരുന്ന ഈ ബാങ്ക് 2003-ൽ പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിച്ചതു ചരിത്രം .ഒരു ബാങ്കുടമ എന്നതിനെക്കാൾ നവ കേരള നിർമ്മിതിയുടെ ചൂണ്ടു പലകയായി മാറിയ പരസ്യ വാചകത്തിന്റെ ഉടമ എന്ന് അദ്ദേഹത്തെ എന്ന് നിസംശയം പറയാം .കോഴിക്കോട് നഗരസഭയിൽ അംഗമായിരുന്ന അദ്ദേഹം 1918-19 കാലത്ത് നഗരസഭാ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് .ബ്രിട്ടീഷ് അനുകൂലിയായിരുന്ന അദ്ദേഹത്തിന് 1919-ൽ “റാവു ബഹദൂർ “ബഹുമതി ലഭിച്ചതിനു ഏറെ വിമര്ശിക്കപ്പെട്ടിട്ടുണ്ട് .അദ്ദേഹം ചാലപ്പുറത്തു സ്ഥാപിച്ച സ്കൂളാണ് അദ്ദേഹത്തിന്റെ സുഹൃത്തും കോഴിക്കോട് നഗരസഭാ അധ്യക്ഷനുമായിരുന്ന അച്യുതന്റെ പേരിൽ ഗവ.അച്യുതൻ ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂളായി മാറിയത്.മാത്രമല്ല സ്ത്രീ വിദ്യാഭ്യാസ ഉന്നമനത്തിനായി “സൊസൈറ്റി ഫോർ പ്രാമോഷൻ ഓഫ് എജുക്കേഷൻ ഫോർ വിമൻ” എന്ന സംഘടന അദ്ദേഹം രൂപികരിച്ചു. ജാതി മത വർണ്ണ വർഗ്ഗ ലിംഗ ഭേദമന്യേ ഏവർക്കും വിദ്യാഭ്യാസമെന്നതായിരുന്നു അദ്ദേഹത്തിന്റെ പക്ഷം .

സാഹിത്യത്തിൽ അഗാധ പാണ്ഡിത്യമുണ്ടായിരുന്നിട്ടും കുന്ദലത കൂടാതെ ഒരു പാഠാവലി മാത്രമേ അദ്ദേഹം എഴുതിയുള്ളു .ദീർഘനാൾ
പ്രമേഹ ബാധിതനായിരുന്ന മലയാളത്തിന്റെ ആദ്യ നോവലിസ്റ്റ് 1933 നവംബർ 7-ന് കഥാവശേഷനായി ..

‘പശ്യോദഗ്രപ്ലുതത്വാദ്വിയതിബഹുതരംസ്തോകമുർവ്വ്യാം പ്രയാതി’

✍അഫ്‌സൽ ബഷീർ തൃക്കോമല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com