Wednesday, December 25, 2024
Homeഅമേരിക്കലോക കേരള സഭയുടെ നാലാം സമ്മേളനത്തിൽ അമേരിക്കൻ മലയാളീ പ്രതിനിധികളായി മന്മഥൻ നായരും, ജോയ് ഇട്ടനും,...

ലോക കേരള സഭയുടെ നാലാം സമ്മേളനത്തിൽ അമേരിക്കൻ മലയാളീ പ്രതിനിധികളായി മന്മഥൻ നായരും, ജോയ് ഇട്ടനും, സിജിൽ പാലാക്കലോടിയും, ഡേവിസ് ഫെർണാഡസും പങ്കെടുക്കുന്നു

ജോസ് കെ

ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള പ്രവാസികേരളീയരുടെ സംഗമവേദിയായ ലോക കേരള സഭയുടെ നാലാം സമ്മേളനം ജൂൺ 13 മുതൽ 15 വരെയുള്ള തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. കേരള നിയമസഭാമന്ദിരത്തിലെ ആര്‍.ശങ്കരനാരായണന്‍ തമ്പി ഹാളാണ് ഇത്തവണയും വേദി. നൂറോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുൾപ്പടെ 351 അംഗങ്ങളായിരിക്കും ലോക കേരള സഭയിൽ ഉണ്ടാവുക.
വടക്കേ അമേരിക്കയിൽ നിന്ന് മന്മഥൻ നായരും ,ജോയ് ഇട്ടനും ,സിജിൽ പാലാക്കലോടിയും , ഡേവിസ് ഫെർണാഡസും മറ്റു പ്രതി നിധികൾക്കൊപ്പം പങ്കെടുക്കുന്നു

മന്മഥൻ നായർ 
—————–
അമേരിക്കൻ മലയായികൾക്കു സുപരിചിതനായ മന്മഥൻ നായർ മുൻ ഫൊക്കാന പ്രസിഡൻറ്റും , നിഫിയ ജനറൽ സെക്രെട്ടറിയും ,അമേരിക്കൻ ചേംബർ ഓഫ് കോമേഴ്‌സ് ഡാളസ് ഫൗണ്ടിങ് ഡയറക്ടർ ,വിജയകരമായ ലോക കേരള സഭ അമേരിക്കൻ റീജിയന്റെ സമ്മേളത്തിന്റെ കമ്മിറ്റി പ്രെസിഡെന്റ് വടക്കേ അമേരിക്കയിൽ ഒന്നിലധികം മെഡിക്കൽ യൂണിവേഴ്സിറ്റികളുടെ സ്ഥാപക സിഇഒ .. മന്മഥൻ നായർ ഉന്നത വിദ്യാഭ്യസ രംഗത്തു വര്ഷങ്ങളുടെ പ്രവർത്തന പരിചയം ഉണ്ട്

ജോയ് ഇട്ടൻ
—————-
ന്യൂയോർക്കിലെ ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന ജോയ് ഫൊക്കാന എക്സി വൈസ് പ്രെസിഡെന്റ് ,വെസ്റ്റ്ചെസ്റ്റർ മലയാളീ പ്രെസിഡന്റ് ,ചേംബർ ഓഫ് കോമേഴ്‌സ് സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു നിരവധി ചാരിറ്റി പ്രവർത്തങ്ങൾ കേരളത്തിൽ നടത്തുന്നു ..രണ്ടാം തവണയാണ് എൽ കെ എസ് മെമ്പറാകുന്നത്

സിജിൽ പാലാക്കലോടി
——————–
കാലിഫോർണിയിൽ റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്നു ..വടക്കേ അമേരിക്കയിലെ കത്തോലിക്ക കോൺഗ്രസ് പ്രെസിഡെന്റ് ,ഫോമാ നാഷണൽ കമ്മിറ്റി മെമ്പർ ,സർഗം പ്രസിഡണ്ട് ,കാലിഫോർണിയ സ്റ്റേറ്റ് ഡിപ്പാർട്ടമെന്റ് ഫിനാൻസ് ഓഫീസർ, ഇരിട്ടി സ്വദേശി

ഡേവിസ് ഫെർണാണ്ടസ് .
—————-

കൈരളി ടി വിയുടെ കാനഡ ബ്യുറോ ചീഫ് .വേൾഡ് മലയാളി കൗൺസിൽ ഒന്റാറിയോ പ്രോവിന്സിന്റെ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു . ഓൺലൈൻ മാധ്യമ മേഖലയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന കാനേഡിയൻ താളുകളുടെ സി ഇ ഒ .എയർ കാനഡയിൽ ഉദ്യോഗസ്ഥൻ ,ആലപ്പുഴ സ്വദേശി

ലോക കേരള സഭ എന്നത് മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലും ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള പ്രവാസി കേരളീയരുടെ കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനും കേരളീയ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക വികസനത്തിനായി പ്രവാസികളെ സംസ്ഥാനവുമായി സമന്വയിപ്പിക്കുന്നതിനും ക്രിയാത്മകമായ നിർദേശങ്ങളും സംഭാവനകളും നൽകുന്നതിനും അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കേരളത്തിലെ ജനപ്രതിനിധികളോട് ഒപ്പമുള്ള ഒരു പൊതുവേദിയാണ് ലോക കേരള സഭ. വ്യത്യസ്ത മേഖലകളിലുള്ള പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി ലോക കേരള സഭയുടെ മേഖലാ സമ്മേളനങ്ങളും നടത്തിവരുന്നു. നാളിതുവരെയായി ലോക കേരള സഭയുടെ മൂന്ന് സമ്മേളനങ്ങളും മൂന്ന് മേഖലാ സമ്മേളനങ്ങളുമാണ് സംഘടിപ്പിച്ചിട്ടുള്ളത്. 2019 ഫെബ്രുവരി 15, 16 ന് ദുബായിലും 2022 ഒക്ടോബർ 9 ന് ലണ്ടനിലും 2023 ജൂൺ 9, 10, 11 തീയതികളിൽ ന്യൂയോർക്കിലും മേഖലാ സമ്മേളനങ്ങളും സംഘടിപ്പിച്ചു. വേരുകളില്ലാത്ത ഒരു സമൂഹത്തിനായി ഉയരുന്ന പുതുശബ്ദമായാണ്‌ ലോക കേരള സഭ രൂപമെടുത്തത്‌. പ്രവാസം ഒരു സമൂഹത്തെ തുടര്‍ച്ചയായി മാറ്റിക്കൊണ്ടിരിക്കുന്നു. നവകേരളത്തിന്റെ നിര്‍മ്മാണത്തില്‍ നിര്‍ണായസ്ഥാനം വഹിച്ച പ്രവാസം ലോക കേരള സഭയുടെ സാരഥ്യത്തിലൂടെ പുതിയവീഥികള്‍ തേടുകയാണ്‌. ഈ പുതിയ സംരഭത്തില്‍ തീര്‍ച്ചയായും കേരളമൊന്നാകെ സന്തോഷിക്കുന്നു..

ജോസ് കെ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments