Friday, December 27, 2024
Homeഅമേരിക്കഫാ.ഡോ. റ്റി.ജെ. ജോഷ്വായുടെ കബറടക്കം ബുധനാഴ്ച.

ഫാ.ഡോ. റ്റി.ജെ. ജോഷ്വായുടെ കബറടക്കം ബുധനാഴ്ച.

മലങ്കര ഓർത്തഡോക്സ് സഭയുടെ സീനിയർ വൈദികനും , വേദ പുസ്തക പണ്ഡിതനുമായ ഫാ. ഡോ. റ്റി ജെ ജോഷ്വായുടെ കബറടക്കം ബുധനാഴ്ച നടക്കും. പ . ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായും സഭയിലെ മെത്രാപ്പോലീത്തമാരും വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

ചൊവ്വ രാവിലെ 9 ന് കോട്ടയം മാങ്ങാനം മന്ദിരം ആശുപത്രിൽ പ്രാർത്ഥന. തുടർന്ന് 9.30 ന് മന്ദിരം ആശുപത്രി, കഞ്ഞിക്കുഴി, കളക്ട്രേറ്റ്, ശാസ്ത്രി റോഡ്, കുര്യൻ ഉതുപ്പ് റോഡ്, നാഗമ്പടം, ബേക്കർ ജംഗ്ഷൻ , ചാലുകുന്ന് , ചുങ്കം വഴി പഴയ സെമിനാരിയിലേക്ക് വിലാപയാത്ര.
10.30 മുതൽ 2.30 വരെ പഴയസെമിനാരിയിൽ പൊതുദർശനം, 1,2,3 ക്രമങ്ങൾ, അനുശോചന സന്ദേശങ്ങൾ എന്നിവ നടക്കും.

3ന് കുറിച്ചി മന്ദിരം കവലയിലുള്ള തെക്കിനേത്ത് ഭവനത്തിലേക്കുള്ള വിലാപയാത്ര. ചുങ്കം, ബേക്കർ ജംഗ്ഷൻ, സെൻട്രൽ ജംഗഷൻ, കോടിമത, പള്ളം, ചിങ്ങവനം, കുറിച്ചി മന്ദിരം കവല വഴിയാണ് വിലാപയാത്ര.

6 ന് സന്ധ്യാ നമസ്കാരം: നാലാം ക്രമം. രാത്രി 9 ന് സൂത്താറ : അഞ്ചാം ക്രമവും, രാത്രി 11 ന് ആറാം ക്രമവും നടക്കും. തുടർന്ന് ബുധനാഴ്ച രാവിലെ ഒൻപതു വരെ ഭവനത്തിൽ പൊതുദർശനം.

9ന് ഭവനത്തിൽ പ്രാർത്ഥന: ഏഴാം ക്രമം.
10.30 ന് വീട്ടിൽ നിന്നും പള്ളം സെൻ്റ് പോൾസ് പള്ളിയിലേക്ക് നഗരി കാണിക്കൽ.
11.30 ന് പള്ളിയിൽ എട്ടാം ക്രമവും തുടർന്ന് സമാപന ശുശ്രൂഷയും നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments