Logo Below Image
Wednesday, July 23, 2025
Logo Below Image
Homeഅമേരിക്കകെ എല്‍ എസ്സ് അക്ഷരശ്ലോകസദസ്സ്‌ ‌ ഡാലസ്സിൽ വീണ്ടുമെത്തുന്നു.

കെ എല്‍ എസ്സ് അക്ഷരശ്ലോകസദസ്സ്‌ ‌ ഡാലസ്സിൽ വീണ്ടുമെത്തുന്നു.

മാർട്ടിൻ വിലങ്ങോലിൽ

ഡാളസ് : ആഗസ്റ്റ് 17 ശനിയാഴ്ച രാവിലെ 9.30 നു (വടക്കെ അമേരിക്കൻ സെൻട്രൽ സമയം), കേരളാ ലിറ്റററി സൊസൈറ്റി അക്ഷരശ്ലോകസദസ്സ് സംഘടിപ്പിക്കുന്നു. ഹൈബ്രിഡ് ആയി ക്രമീകരിച്ചിരിക്കുന്ന സമ്മേളനത്തിൽ നേരിട്ടും ഓൺലൈൻ ആയും പങ്കെടുക്കാവുന്നതാണ്.
അമേരിക്കയിലും നാട്ടിൽ നിന്നുള്ള അക്ഷരശ്ലോക പ്രേമികൾ പരിപാടിയിൽ പങ്കുചേരും

അക്ഷരശ്ലോകനിയമങ്ങൾ പൂർണ്ണമായി പാലിച്ചാണ് പരിപാടി നടത്തുന്നത്. പ്രശസ്ത അക്ഷരശ്ലോക വിദഗ്ദനായ ശ്രീ. ഉമേഷ്‌ നരേന്ദ്രൻ (യുഎസ്‌എ) ഡാലസിൽ എത്തിച്ചേർന്ന് പ്രധാന അവതാരകനാവും.
ഒപ്പം അക്ഷരശ്ളോക രംഗത്ത് അറിയപ്പെടുന്ന ശ്രീ കെ ശങ്കരനാരായണൻ നമ്പൂതിരിയും സമ്മേളനത്തിൽ നേരിട്ടു സന്നിഹിതനാകും.

അമേരിക്കയിൽ നിന്നു തന്നെയുള്ള അക്ഷരശ്ലോക വിദഗ്ദനായ ഹരിദാസ് മംഗലപ്പിള്ളി, രാജേഷ് വർമ്മ, ബിന്ദു വർമ്മ, സീമ രാജീവ് (കാനഡ) തുടങ്ങിയവർ സൂം പ്ളാറ്റ് ഫോമിൽ ഓൺലൈനായി പങ്കുചേരും.

കേരളത്തിൽ നിന്ന് മറ്റനേകർക്കൊപ്പം ശ്രീ കെ.വേലപ്പന്‍പിള്ളയും (വിദ്യാധിരാജാ അക്ഷരശ്ലോക സമിതി, കണ്ണമ്മൂല, തിരുവനന്തപുരം.) അക്ഷരശ്ലോകകലാ പരിശീലകനായ ശ്രീ.എ.യു.സുധീര്‍കുമാറും (എറണാകുളം) അദ്ദേഹത്തിന്റെ ശിഷ്യകളായ ആരാധ്യ എസ് വാര്യരും ഗായത്രിയും പരിപാടിയിൽ പങ്കെടുക്കും.

ഗാർലാൻഡ് പബ്ളിക് ലൈബ്രറി ഹാളിലാണ് പരിപാടി നടക്കുന്നത്. മലയാളത്തനിമയോടെ അവതരിക്കപ്പെടുന്ന ഈ പ്രത്യേക സാഹിത്യപരിപാടിയിൽ ഡാലസ്സിലെ മലയാള കാവ്യാസ്വാദകരെ ഗാർലന്റ് ലൈബ്രറിയിലേക്ക് (4845 Broadway Blvd, Garland TX 75043) നേരിട്ട് സ്വാഗതം ചെയ്യുന്നതായി കേരളാ ലിറ്റററി സൊസൈറ്റി സംഘാടകർ അറിയിച്ചു.

സൂം ഐ ഡി: 854 3379 1401
പാസ്കോഡ്‌: 65755
തിയതി: ആഗസ്റ്റ് 17 ശനിയാഴ്ച
സമയം: രാവിലെ 9.30 am CST (ഇന്ത്യൻ സമയം ശനിയാഴ്ച വൈകിട്ട്‌ 8 pm)

മാർട്ടിൻ വിലങ്ങോലിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ