ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെൻ്ററും ചേർന്ന് ബഹു. ടി.പി. ശ്രീനിവാസനു (ഇന്ത്യയുടെ മുൻ അംബാസഡർ) ഉജ്വല സ്വീകരണം നൽകി.
2024 ജൂലൈ 27 ശനിയാഴ്ച 3:30 മുതൽ 5:00 വരെ ഗാർലാൻഡ് ബ്രോഡ് വെയിലുള്ള ഇന്ത്യ കൾച്ചറൽ & എഡ്യൂക്കേഷൻ സെൻ്റർ ഓഡിറ്റോറിയത്തിൽ വൈസ് പ്രസിഡന്റ് അനശ്വർ മാമ്പിള്ളിയുടെ അധ്യക്ഷതയിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത് .
സെക്രട്ടറി മൻജിത്കൈനിക്കര സ്വാഗതം പറഞ്ഞു .ബഹു എം വി പിള്ളൈ ടിപി ശ്രീനിവാസനെ സദസ്യർക് പരിചയപ്പെടുത്തി.എവലിൻ ബിനോയിയുടെ ഗാനാലാപനത്തിനു ശേഷം റ്റി പി എസ് മുഖ്യ പ്രഭാഷണം നടത്തി. അംബാസിഡർ എന്ന നിലയിൽ തന്റെ ജീവിതാനുഭവങ്ങളെ പങ്കിട്ടത് സദസ്യർ കൗതുകത്തോടെയാണ് ശ്രവിച്ചത് .യുനൈറ്റഡ് നാഷൻ രൂപീകരണത്തെക്കുറിച്ചും ലക്ഷ്യങ്ങളെ കുറിച്ചും, ചൈനയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെയും , മോഡി സർക്കാരിന്റെ സമീപനത്തെക്കുറിച്ചും അദ്ദേഹം വിവരിച്ചു.
തുടർന്ന് ചോദ്യത്തരവേളയിൽ ഹരിദാസ് തങ്കപ്പൻ ,സന്തോഷ് പിള്ളൈ എക്സ്പ്രസ്സ് ഹെറാൾഡ് എഡിറ്റർ രാജു തരകൻ ,ബിനോയ് ,ദര്ശന മനയത്തു എന്നിവരുടെ ചോദ്യങ്ങൾക്കു സമുചിതമായി മറുപടി നൽകി.ടിപി ശ്രീനിവാസൻ രചിച്ച “ഡിപ്ലോമസി ലിബറേറ്റഡ് എന്ന പുസ്തകത്തിന്റെ പ്രകാശന കർമം നിർവഹിച്ചു. ടി പി സിൽ കേരള അസോസിയേഷൻ സ്ഥാപകാംഗം ഐ വര്ഗീസ് നിന്നും ഏറ്റുവാങ്ങിയ പുസ്തകം കേരള അസോസിയേഷൻ ലൈബ്രറി ഡയറക്ടർ ബേബി കൊടുവത്തിനു നൽകി കൊണ്ടാണ് പ്രകാശന കർമം നിർവഹിച്ചത്. ഇന്ത്യ കൾച്ചറൽ & എഡ്യൂക്കേഷൻ സെൻ്റർ പ്രസിഡന്റ് ഷിജു എബ്രഹാം നന്ദിപറഞ്ഞു. ആര്ട്ട് ഡയറക്ടർ സുബി പരിപാടികൾ നിയന്ത്രിച്ചു.
കേരളത്തിലെ പി കേശവദേവ് അവാർഡിനർഹമായ അമേരിക്കയിലെ ഏറ്റവും വലിയ മലയാളം ലൈബ്രറി ടിപി ശ്രീനിവാസൻ സന്ദർശിച്ചു. പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ , ലൈബ്രറി ഡയറക്ടർ ബേബി കൊടുവത്തു. ജോർജ് ജോസഫ് വിലങ്ങോലിൽ , എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു.
മുൻ പ്രസിഡന്റ് ബോബൻ കൊടുവത്, സെബാസ്റ്യൻ പ്രാകുഴി, രാജൻ ഐസക് ,ദീപക് നായർ , സിജു വി ജോർജ്, സാബു മാത്യു, വിനോദ് ജോർജ്, പ്രൊവിഷൻ റ്റി വി ഡയറക്ടർ സാം മാത്യൂ. തുടങ്ങിയർ ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.