പശ്ചിമേഷ്യയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ നമുക്കെന്താ? അത് ഇറാനും ഇസ്രയേലും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷമല്ലേ, ഇതൊന്നും നമ്മളെ ബാധിക്കില്ലല്ലോ? എന്നായിരുന്നു പലരുടെ ചോദ്യവും ധാരണയും. എന്നാല്‍ വീട്ടിലെ അടുക്കളയില്‍ വരെ ഇതിൻ്റെ ആഘാതം എത്തിയപ്പോള്‍ വിഷയം എത്രത്തോളം ഗൗരവമുള്ളതാണെന്ന് എല്ലാവര്‍ക്കും പിടികിട്ടി. അതായത് ഇറാൻ ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ കേരളത്തിലെ സാധാരണക്കാരുടെ അടുക്കളയില്‍ വരെ തീ പുകയാത്ത സാഹചര്യമാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും സമാന പ്രതിസന്ധിയാണ് നേരിടുന്നത്. ഒടുവിലെ റിപ്പോര്‍ട്ട് പ്രകാരം ഗ്യാസ് ബുക്ക് ചെയ്യുന്നതിനുള്ള കാലയളവും കേന്ദ്രം നീട്ടിയിട്ടുണ്ട്.
ഗ്രാമപ്രദേശങ്ങളില്‍ ഗ്യാസ് റീഫില്ലിങ് കാലയളവ് ഇപ്പോള്‍ 45 ദിവസം കൂടെ വര്‍ധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സിലിണ്ടര്‍ കിട്ടാൻ കാത്തിരിക്കേണ്ട കാലയളവും ഇനി നീളും. ഇത് ബാധിക്കുന്ന സംസ്ഥാനങ്ങളില്‍ മുൻപന്തിയില്‍ തന്നെയാണ് കേരളവും. കേരളത്തിലെ ഒട്ടുമിക്ക അടുക്കളകളും ഇന്ന് പാചകവാതകത്തെയാണ് ആശ്രയിക്കുന്നത്. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷം മൂലം ഗ്യാസ് വിതരണം തടസപ്പെടുമ്പോൾ അത് കേരളീയരുടെയും ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ എല്ലാവര്‍ക്കും ആശ്രയിക്കാവുന്ന ചില പ്രായോഗികമായ ബദൽ മാർഗങ്ങൾ പരിശോധിക്കാം.
ഗ്യാസ് സിലിണ്ടറിന് പകരമായി ഉപയോഗിക്കാവുന്ന ഏറ്റവും മികച്ചതും സുരക്ഷിതവുമായ മാർഗ്ഗം ഇൻഡക്ഷൻ കുക്കർ (Induction Cooktop) ആണ്. ഇത് വേഗത്തിലും കുറഞ്ഞ ഊർജ്ജ ഉപഭോഗത്തിലും ഭക്ഷണം പാകം ചെയ്യാൻ സഹായിക്കുന്നു. കൂടാതെ, ഇലക്ട്രിക് പ്രഷർ കുക്കർ, സോളാർ കുക്കർ, കരി ബയോഗ്യാസ്, ഇൻഫ്രാ റെഡ് അടുപ്പ് സംവിധാനങ്ങൾ എന്നിവയും മികച്ച ബദലുകളാണ്.
പ്രധാനപ്പെട്ട ബദൽ അടുപ്പുകൾ:
ഇൻഡക്ഷൻ കുക്കർ :

വൈദ്യുതിയിൽ പ്രവർത്തിക്കുന്നു, സുരക്ഷിതമാണ്, ഉപയോഗിക്കാൻ എളുപ്പമാണ്.ഇൻഡക്ഷൻ കുക്കറുകൾ ഉപയോഗിക്കുമ്പോൾ അതിന് അനുയോജ്യമായ പാത്രങ്ങൾ (Induction-compatible utensils) ഉപയോഗിക്കണം.
ഇലക്ട്രിക് പ്രഷർ കുക്കർ/റൈസ് കുക്കർ :

ചോറ്, ദാൽ, മറ്റ് വിഭവങ്ങൾ എന്നിവ പാകം ചെയ്യാൻ വളരെ സൗകര്യപ്രദമാണ്.
അരി വേവിക്കാൻ ഗ്യാസിനെക്കാൾ സൗകര്യപ്രദമാണ് ഇവ.
ഗുണങ്ങൾ: ചോറ് വെന്തു കഴിഞ്ഞാൽ തനിയെ ‘വാം’ മോഡിലേക്ക് മാറുന്നതിനാൽ ചോറ് കരിഞ്ഞുപോകുമെന്ന പേടി വേണ്ട. പുഴുങ്ങാനും പുട്ട് ഉണ്ടാക്കാനും ഇത് ഉപയോഗിക്കാം.
മൈക്രോവേവ് ഓവൻ:

ഭക്ഷണം ചൂടാക്കാനും ലളിതമായ പാചകത്തിനും ഉപയോഗിക്കാം.
ഭക്ഷണം പാകം ചെയ്യാനല്ലെങ്കിലും, ബാക്കിവന്ന ഭക്ഷണം ചൂടാക്കാൻ മൈക്രോവേവ് ഓവനുകൾ ഉപയോഗിക്കുന്നത് ഗ്യാസ് ലാഭിക്കാൻ സഹായിക്കും.
ഉദാഹരണം: ഫ്രിഡ്‌ജിൽ വച്ച കറികൾ വീണ്ടും ചൂടാക്കാൻ ഗ്യാസ് കത്തിക്കുന്നതിനേക്കാൾ വേഗത്തിൽ ഓവനുകളിൽ സാധിക്കും.
സോളാർ കുക്കർ:

പാചകത്തിന് ഇന്ധനച്ചെലവില്ലാത്ത, പരിസ്ഥിതി സൗഹൃദമായ മാർഗ്ഗം. വെയിൽ നന്നായി ലഭിക്കുന്ന വീടുകളിൽ പരീക്ഷിക്കാവുന്ന മാർഗമാണിത്. സൂര്യപ്രകാശം ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ ചെലവ് തീരെയില്ല. എങ്കിലും മഴക്കാലത്ത് ഇത് ഉപയോഗിക്കാൻ കഴിയില്ല എന്നത് ഒരു പരിമിതിയാണ്.
കരി അടുപ്പുകൾ

വിറക് ശേഖരിക്കാൻ ബുദ്ധിമുട്ടുള്ളവർക്കും കരി അടുപ്പുകൾ ഉപയോഗിക്കാം. വിറകിനെക്കാൾ കൂടുതൽ സമയം ചൂട് നിലനിൽക്കും എന്ന പ്രത്യേകത ഇതിനുണ്ട്.
ബയോഗ്യാസ് പ്ലാന്റുകൾ:

അടുക്കളയിലെ മാലിന്യങ്ങൾ ഉപയോഗിച്ച് ഗ്യാസ് ഉൽപ്പാദിപ്പിക്കാം.
സ്ഥലസൗകര്യമുള്ള വീടുകളിൽ സ്ഥാപിക്കാവുന്ന ഒന്നാണിത്. വീട്ടിലെ ജൈവമാലിന്യങ്ങളിൽ നിന്ന് പാചകവാതകം ഉത്പാദിപ്പിക്കാം.ഗുണങ്ങൾ: മാലിന്യ സംസ്‌കരണം നടക്കുന്നു, ഒപ്പം സൗജന്യമായി ഗ്യാസ് ലഭിക്കുന്നു. ഒരു ചെറിയ കുടുംബത്തിന് ആവശ്യമായ ഗ്യാസിൻ്റെ പകുതിയോളം ഇതിലൂടെ കണ്ടെത്താം.
സ്മോക്ക്‌ലെസ്സ് വുഡ് സ്റ്റൗ (പുകയില്ലാത്ത വിറകടുപ്പ്):
ഗ്രാമീണ മേഖലകളിൽ വിറക് ഉപയോഗിക്കുന്നവർക്ക് അനുയോജ്യം. ഗുണങ്ങൾ: വിറകിൻ്റെ ഉപയോഗം കുറയ്ക്കാം, പാചകത്തിന് രുചി കൂടും.ഉദാഹരണം: വലിയ അളവിൽ ചോറോ ഇറച്ചിയോ വേവിക്കേണ്ടി വരുമ്പോൾ ഇത് ഏറെ ഉപകാരപ്പെടും.വിറകു ഉപയോഗിയ്ക്കുമെങ്കിലും പുക കുറവായതിനാൽ വീടിനകത്തും ഉപയോഗിക്കാം.
ഇൻഫ്രാറെഡ് :
ഇൻഫ്രാറെഡ് അഥവാ പ്ലാസ്മ അടുപ്പുകളെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ താഴെ നൽകുന്നു. ഇത് വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ഉപകാരപ്രദമായ പ്രധാന ഗുണങ്ങളും ദോഷങ്ങളും ഇവയാണ്:
പ്രധാന ഗുണങ്ങൾ (Pros)
എല്ലാത്തരം പാത്രങ്ങളും ഉപയോഗിക്കാം: സ്റ്റീൽ, അലുമിനിയം, മണ്ണ്, ചെമ്പ്, ഗ്ലാസ് എന്നിങ്ങനെ ഏത് തരം പാത്രവും ഇതിൽ ഉപയോഗിക്കാം.
വേഗത്തിലുള്ള ചൂടാകൽ: ഇതിലെ ഹീറ്റിംഗ് എലമെന്റ് 3 മുതൽ 5 സെക്കൻഡിനുള്ളിൽ തന്നെ ചുവന്നു തുടുക്കുകയും ചൂട് പുറപ്പെടുവിക്കുകയും ചെയ്യുന്നു.
തുല്യമായ ചൂട് (Uniform Heating): പാത്രത്തിന്റെ അടിഭാഗത്ത് എല്ലായിടത്തും ഒരേപോലെ ചൂട് ലഭിക്കാൻ ഇത് സഹായിക്കുന്നു.
വിവിധ മോഡുകൾ: സാധാരണയായി ഇതിൽ ദോശ, ഇഡ്ഡലി, ഫ്രൈ, കറി എന്നിങ്ങനെ വിവിധ പാചക രീതികൾക്കായി പ്രീസെറ്റ് ബട്ടണുകൾ ലഭ്യമാണ്.
പ്രധാന ദോഷങ്ങൾ :
ഉപരിലം ചൂടായിരിക്കും:
ഇൻഡക്ഷൻ അടുപ്പിനെ അപേക്ഷിച്ച് ഇതിന്റെ ഗ്ലാസ് ടോപ്പ് പാചകത്തിന് ശേഷം കൂടുതൽ സമയം ചൂടായിരിക്കും. അതിനാൽ കൈ പൊള്ളാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
കൂടുതൽ സമയം ഫാൻ പ്രവർത്തിപ്പിക്കണം:അടുപ്പ് ഓഫ് ചെയ്താലും ഉൾഭാഗത്തെ ചൂട് പുറത്തെ കളയാൻ അതിലെ കൂളിംഗ് ഫാൻ കുറച്ചു സമയം കൂടി പ്രവർത്തിക്കും. ഫാൻ നിൽക്കുന്നതിന് മുൻപ് സ്വിച്ച് ബോർഡിൽ നിന്നും ഓഫ് ചെയ്യരുത്.
വൈദ്യുതി ഉപഭോഗം: ഇൻഡക്ഷൻ കുക്ക്‌ടോപ്പുകളെ അപേക്ഷിച്ച് നേരിയ തോതിൽ കൂടുതൽ വൈദ്യുതി ഇൻഫ്രാറെഡ് അടുപ്പുകൾക്ക് വേണ്ടി വന്നേക്കാം.
ഇന്ത്യയിലെ ചില പ്രധാന ബ്രാൻഡുകൾ (2026)
നിങ്ങൾ ഒരു ഇൻഫ്രാറെഡ് അടുപ്പ് വാങ്ങാൻ നോക്കുകയാണെങ്കിൽ താഴെ പറയുന്നവ പരിഗണിക്കാവുന്നതാണ്:
V-Guard Infrared Cooktop: 2000W പവർ, ടൈമർ സെറ്റിംഗ്സ്, വിവിധ കുക്കിംഗ് മോഡുകൾ എന്നിവയുണ്ട്.
Glen Infrared Cooktop (SA-3074IR22): സ്റ്റീൽ ഗ്രിൽ റാക്ക്, ടച്ച് കൺട്രോൾ എന്നിവയോട് കൂടി വരുന്നു.
Prestige Infrared Cooktop: ഇന്ത്യൻ പാചക രീതികൾക്ക് അനുയോജ്യമായ പ്രീസെറ്റുകൾ ഇതിലുണ്ട്.
Longway Infralite Pro: കുറഞ്ഞ വിലയിൽ ലഭ്യമായ മോഡലുകളിൽ ഒന്നാണിത്.




🙏