Thursday, January 16, 2025
Homeഅമേരിക്കഇസ്രയേൽ വ്യോമാക്രമണത്തിൽ പലസ്തീനിയൻ മാധ്യമ പ്രവർത്തകയ്ക്കും കുടുംബത്തിനും ദാരുണാന്ത്യം

ഇസ്രയേൽ വ്യോമാക്രമണത്തിൽ പലസ്തീനിയൻ മാധ്യമ പ്രവർത്തകയ്ക്കും കുടുംബത്തിനും ദാരുണാന്ത്യം

സൗത്തുൽ അഖ്സ റേഡിയോയിലെ അവതാരകയും പ്രശസ്ത മാധ്യമ പ്രവർത്തകയുമായ ഇമാൻ അൽ ഷാൻതിയാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച ഗാസ സിറ്റിക്ക് വടക്ക് ഷെയ്ഖ് റദ്‌വാൻ ഏരിയയിലെ അപ്പാർട്മെന്‍റിന് നേരെ നടന്ന ഇസ്രയേൽ വ്യോമാക്രമണത്തിലാണ് ഇമാനും കുടുംബവും കൊല്ലപ്പെട്ടത്.

ആക്രമണം നടക്കുമ്പോള്‍ ഇമാനും പങ്കാളിയായ ഹെല്‍മി, മൂന്ന് മക്കളായ അല്‍മ, ഒമര്‍, ബിലാല്‍ എന്നിവരാണ് സ്ഥലത്തുണ്ടായിരുന്നത്. ഇത് വരെയുള്ള ആക്രമണങ്ങളിൽ 193 മാധ്യമ പ്രവർത്തകരാണ് ഇസ്രയേലിന്റെ കുരുതിക്കിരയായത്.

കഴിഞ്ഞ വര്‍ഷം ലോകത്ത് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരില്‍ മൂന്നിലൊന്നും ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണത്തിന് ഇരയായവരാണ്. ഇമാന്‍റെ മരണത്തിന് പിന്നാലെ, ഇസ്രയേൽ ആക്രമണത്തിന് മൂന്ന് മണിക്കൂര്‍ മുമ്പ് ഇവരുടെ എക്സിൽ പങ്കുവെച്ച കുറിപ്പ് നിരവധി പേർ പങ്കുവച്ചു. ‘ഞങ്ങള്‍ ഇതുവരെ എങ്ങനെ ജീവിച്ചിരുന്നുവെന്നത് ഇപ്പോ‍ഴും അസാധ്യമായി തോന്നുന്നു. രക്തസാക്ഷികള്‍ സമാധാനത്തോടെ വിശ്രമിക്കട്ടെ,’ എന്നായിരുന്നു കുറിപ്പ്

ആക്രമണത്തെ അപലപിച്ച് ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തക കൂട്ടായ്മ രംഗത്തെത്തി. അന്താരാഷ്ട്ര നിയമങ്ങള്‍ക്കും മാനുഷിക ചാര്‍ട്ടറുകള്‍ക്കും അനുസൃതമായി ഫലസ്തീനിയന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സംരക്ഷണം ഉറപ്പ് നല്‍കുന്നതില്‍ നേതൃത്വങ്ങള്‍ പരാജയപ്പെട്ടുവെന്നും മാധ്യമപ്രവര്‍ത്തക കൂട്ടായ്മ വിമര്‍ശിച്ചു. നിലവിലെ കണക്കുകള്‍ പ്രകാരം ഇസ്രഈല്‍ ആക്രമണത്തില്‍ ഇതുവരെ 44,805 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 106,257 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments