Friday, March 13, 2026
Homeഅമേരിക്കയു.എ.ഇ. താമസവിസ വിസ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് തിരിച്ചുവരാൻ ഇളവ്.

യു.എ.ഇ. താമസവിസ വിസ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് തിരിച്ചുവരാൻ ഇളവ്.

ദുബായ്: കഴിഞ്ഞ ഫെബ്രുവരി 28ന് ശേഷം താമസ വിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് ഈ മാസം 31നകം യു.എ.ഇ.യിലേക്ക് തിരിച്ചെത്താൻ അനുമതി നൽകി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐ.സി.പി.) അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ചില വിമാനത്താവളങ്ങൾ അടച്ചതിനെ തുടർന്ന് വിവിധ രാജ്യങ്ങളിൽ കുടുങ്ങിയവർക്കാണ് ഈ ഇളവ് നൽകുന്നത്.

തിരിച്ചുവരുന്നതിനായി പുതിയ എൻട്രി പെർമിറ്റിന് അപേക്ഷിക്കേണ്ടതില്ലെന്നും സേവനം പൂർണ്ണമായും സൗജന്യമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

നിശ്ചിത സമയത്തിനകം യു.എ.ഇ.യിലേക്ക് മടങ്ങിവരാൻ കഴിയുന്നവർക്ക് മാത്രമാണ് ഈ സൗകര്യം ബാധകമാകുക എന്നും ഐ.സി.പി. അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com