Friday, December 27, 2024
Homeഅമേരിക്കകേരളാ കൾച്ചറൽ ഫോറത്തിൻ്റെ സ്ഥാപക പ്രസിഡന്റ ടി. എസ് ചാക്കോക്ക് കണ്ണീർ പൂക്കൾ (ഫ്രാൻസിസ്...

കേരളാ കൾച്ചറൽ ഫോറത്തിൻ്റെ സ്ഥാപക പ്രസിഡന്റ ടി. എസ് ചാക്കോക്ക് കണ്ണീർ പൂക്കൾ (ഫ്രാൻസിസ് കാരക്കാട്ട്, പ്രസിഡന്റ്)

ഫ്രാൻസിസ് കാരക്കാട്ട്

കേരളാ കൾച്ചറൽ ഫോറത്തിൻ്റെ സ്ഥാപക പ്രസിഡന്റും അസോസിയേഷന്റെ പേട്രനും ആയിരുന്ന ടി. എസ് ചാക്കോയുടെ നിര്യണത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തുന്നു. ചാക്കോച്ചായൻ ഞങ്ങളുടെ അസോസിയേഷന്റെ നേടും തൂൺ ആയിരുന്നു. അദ്ദേഹം പ്രസിഡന്റ് ആയാലും അല്ലെങ്കിലും അസോസിയേഷന്റെ കാര്യത്തിൽ അദ്ദേഹം എന്നും മുന്നിൽ ഉണ്ടാകും. ചാക്കോച്ചായൻ ഇല്ലാത്ത ഞങ്ങളുടെ കുട്ടായിമയെപറ്റി ചിന്തിക്കാനേ കഴിയില്ല.

1983 ൽ അമേരിക്കൻ മലയാളികളെ ഫൊക്കാന എന്ന ആശയത്തിലൂടെ ഒരു കൊടിക്കീഴിൽ കൊണ്ടുവന്ന വ്യക്തികളിൽ ഒരാൾ കൂടിയാണ് ടി.എസ് ചാക്കോ. ഫൊക്കാനയുടെ ലേബലിൽ അദ്ദേഹത്തത്തെ എവിടെയും കാണാമായിരുന്നു . അങ്ങനെ നാല് പതിറ്റാണ്ട് അമേരിക്കൻ മലയാളികൾക്കൊപ്പം, അവരുടെ എല്ലാ പ്രശ്നങ്ങളിലും സജീവമായി ഇടപെട്ടിരുന്ന ടി. എസ് ചാക്കോ അമേരിക്കൻ മലയാളികൾക്ക് ചാക്കോച്ചായൻ ആയി മാറി.

മികച്ച സാമൂഹ്യ പ്രവർത്തകനുള്ള നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ബർഗൻ കൗൺസിലിൻ്റെ ദേശീയ പുരസ്കാരമാണ്. ജപ്പാൻ , ചൈന, കൊറിയ, ഇന്ത്യ എന്നീ രാജ്യങ്ങളിലെ പൗരൻമാരെയായിരുന്നു ഈ പുരസ്കാരത്തിന് പരിഗണിച്ചിരുന്നത്. ഈ അവാർഡ് ലഭിച്ച ആദ്യ ഇന്ത്യാക്കാരൻ ആയിരുന്നു അദ്ദേഹം. പരിചയപെടുന്നവർക്ക് എല്ലാം പ്രിയപ്പെട്ട ഒരുവൻ ആകുമായിരുന്നു അദ്ദേഹം .

ഫൊക്കാനയുടെ എല്ലാ കൺവൻഷനുകളിലും മത സൗഹാർദ്ദ സമ്മേളനം കൃത്യമായി സംഘടിപ്പിച്ചിരുന്ന ടി.എസ്. ചാക്കോ അക്കാര്യത്തിൽ വലിയ ദീർഘവീക്ഷണം ഉള്ള വ്യക്തിത്വമായിരുന്നു. മതപരവും ജാതീയവുമായ വേർതിരിവുകൾ മലയാളികൾക്കിടയിൽ ഒരു കാലത്തും ഉണ്ടാകരുത് എന്ന് ചിന്തിച്ചിരുന്ന ഒരാളായിരുന്നു അദ്ദേഹം. റ്റീനക്ക്‌ മേയർ ആയിരുന്ന ജോൺ എബ്രഹാമിനെ വിജയിപ്പിക്കാൻ അദ്ദേഹം സർവ്വ പിന്തുണയും നൽകി പിന്നിൽ നിന്ന് പ്രവർത്തിച്ച വ്യക്തിയാണ് അദ്ദേഹം . ആ വിജയം ചാക്കോച്ചായന്റെ വിജയമാണ് കൂടിയായിരുന്നു .

കേരളാ കൾച്ചറൽ ഫോറത്തിനെ സംബന്ധിച്ചടത്തോളം ടി.എസ്. ചാക്കോയുടെ വിടവ് നികത്താൻ പറ്റുമെന്ന് തോന്നുന്നില്ല. അദ്ദേഹം അത്രത്തോളം ഞങ്ങളുമായി ഇടപെഴുകി ജീവിച്ച വ്യക്തിയാണ്. ഞങ്ങൾക്കെല്ലാം അദ്ദേഹം ഒരു ഗുരുവാണ്, സ്നേഹിതൻ ആണ് , സഹോദരൻ ആണ് . ചാക്കോച്ചായന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തുകയും , ആത്‌മാവിന്റെ നിത്യ ശാന്തിക്കായി പ്രാർത്ഥിക്കുന്നതിനോടൊപ്പം കുടുംബത്തിന്റെ ദ്ദുദുഃഖത്തിലും പങ്ക് ചേരുന്നതായി പ്രസിഡന്റ് ഫ്രാൻസിസ് കാരക്കാട്ട് , സെക്രട്ടറി സോജൻ ജോസഫ് . ട്രഷർ നൈനാൻ ജേക്കബ് , വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ നായർ , ജോയിന്റ് സെക്രട്ടറി തോമസ് മാത്യു , ബോർഡ് ഓഫ് ട്രസ്റ്റീ ചെയർ കോശി കുരുവിള , കമ്മറ്റി മെംബേർസ് എന്നിവർ അറിയിച്ചു .

ഫ്രാൻസിസ് കാരക്കാട്ട്, പ്രസിഡന്റ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments