Saturday, January 11, 2025
Homeഅമേരിക്കചാക്കോച്ചായന്‌ ഫൊക്കാനയുടെ കണ്ണീർ പ്രണാമം

ചാക്കോച്ചായന്‌ ഫൊക്കാനയുടെ കണ്ണീർ പ്രണാമം

ശ്രീകുമാർ ഉണ്ണിത്താൻ

ഫൊക്കാനയുടെ അഡ്വൈസറി ബോർഡ് ചെയർമാനും സഹയാത്രികനും , ആരംഭ കാലം മുതൽ ഫൊക്കാനയുടെ കൂടെ സഞ്ചരിച്ച ഫൊക്കാനാക്ക് വേണ്ടി എന്നും പ്രവർത്തിച്ചിരുന്ന നമ്മുടെ സ്വന്തം ചാക്കോച്ചായന്‌ (ടി.എസ്. ചാക്കോ) ഫൊക്കാനയുടെ കണ്ണീർ പൂക്കൾ. അദ്ദേഹത്തിന്റെ നിര്യാണം ഓരോ ഫൊക്കാനക്കാരെയും ദുഃഖത്തിൽ ആക്കിയിരിക്കുകയാണ്.

സാമൂഹിക സേവനം തന്റെ ജീവിത ലക്ഷ്യമായി തുടർന്ന വ്യക്തിയായിരുന്നു ടി.എസ്. ചാക്കോ . കേരളത്തിൽ ഇരവിപേരൂർ തറുവേലിമണ്ണിൽ നിന്നും അമേരിക്കയിൽ കുടിയേറിയിട്ടും തന്റെ സാമുഖ്യപ്രവർത്തനം അമേരിക്കയിൽ വ്യാപിപ്പിക്കുകയാണ് ഉണ്ടായത്. അമേരിക്കൻ മലയാളികളുടെ പൊതുവായ പ്രശ്നങ്ങളിൽ അദ്ദേഹം എന്നും മുന്നിൽ ഉണ്ടായിരുന്നു. അമേരിക്കയിൽ OCI കാർഡ് ഉൾപ്പടെ പല പ്രശ്‌നങ്ങൾ വന്നപ്പോളും അതിന് വേണ്ടി സമരം ചെയ്യുവാനും ആവിശ്യങ്ങൾ നേടിയെടുക്കാനും മുന്നിൽ നിന്ന് നയിക്കാനും ചോക്കോച്ചായൻ എന്നും നമ്മളോടൊപ്പം ഉണ്ടായിരുന്നു. അങ്ങനെ അമേരിക്കൻ മലയാളികളിൽ ഒരുവനായി നമ്മുടെയൊക്ക ആവിശ്യങ്ങൾക്കു അദ്ദേഹം എപ്പോഴും നമ്മളോടൊപ്പം . ഉണ്ടായിരുന്നു.അങ്ങനെ സഫലമായ ജീവിതത്തിന്റെ ഓർമ്മകൾ പകർന്നു നൽകിയാണ് അദ്ദേഹം വിടവാങ്ങുന്നത്. അദ്ദേഹത്തിന് ഫൊക്കാനയുടെ കണ്ണീർ പ്രണാമം.

ചാക്കോച്ചായന്റെ മരണവാർത്ത വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും കുറച്ചു ദിവസം മുൻപും അദ്ദേഹത്തോട് സംസാരിക്കുകയും ,ഫൊക്കാന തെരഞ്ഞെടുപ്പിനെ പറ്റി വിശദമായി ചോദിച്ചു അറിയുകയും ചെയ്തിരുന്നു . ഞാൻ മത്സരിക്കാൻ തയാർ എടുത്തപ്പോൾ എന്നെ ആദ്യം എൻഡോസ്‌ ചെയ്‌ത വെക്തി അദ്ദേഹമാണ് . ഒരു സഹപ്രവർത്തകനെക്കാൾ ഉപരി ഒരു മകനെപ്പോലെയാണ് അദ്ദേഹം എന്നെ കരുതിയിരുന്നത് . അദ്ദേഹത്തിന്റെ നിര്യാണത്തിൽ അഗാധ ദുഃഖം അറിയിക്കുന്നതാആയി പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു .

ന്യൂ ജേഴ്സിലെ കേരളാ കൾച്ചറൽ ഫോറത്തിൽ ഞങ്ങൾ ഒരുമിച്ചാണ് പ്രവർത്തിച്ചിരുന്നത് . കേരളത്തിലെ ട്രേഡ് യൂണിയൻ രംഗത്ത് ശോഭിച്ച അദ്ദേഹം അമേരിക്കയിൽ എത്തിയ ശേഷവും പ്രവർത്തനമേഖല സമുഖ്യ പ്രവർത്തനത്തിലേക്ക് തിരിഞ്ഞു .. കേരളാ കൾച്ചറൽ ഫോറത്തിന്റെ എല്ലാം എല്ലാം ആയിരുന്നു അദ്ദേഹം . അമേരിക്കൻ മലയാളികളുടെ ഏത് പ്രശ്‍നത്തിലും അദ്ദേഹം മുന്നിൽ തന്നെ കാണുമായിരുന്നു. എനിക്ക് സ്വന്തം സഹോദരനെ നഷ്‌ടപ്പെട്ട പ്രതീതിയാണ് എന്ന് ട്രഷർ ജോയി ചാക്കപ്പൻ അറിയിച്ചു . . ചാക്കോച്ചായന്‌ ഫൊക്കാനയുടെ കണ്ണീർ പ്രണാമം

ഫൊക്കാന അഡ്വൈസറി ബോർഡ് ചെയർമാന്റെ നിര്യാണത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തുന്നതായി ട്രസ്റ്റീ ബോർഡ് ചെയർമാൻ സജി പോത്തൻ അറിയിച്ചു . എല്ലാ ഫൊക്കാനക്കാരുമായി നിരന്തര ബന്ധം പുലർത്തിയിരുന്ന അദ്ദേഹത്തിന്റെ നിര്യാണം വിശ്വസിക്കാൻ കഴിയുന്നില്ലെന്നും ട്രസ്റ്റീ ചെയർ അറിയിച്ചു .

മുൻ ഫൊക്കാന പ്രസിഡന്റ് ഡോ . ബാബു സ്റ്റീഫൻ അഡ്വൈസറി ബോർഡ് ചെയർമാൻ ചാക്കോച്ചായന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തുകയും , ആത്‌മാവിന്റെ നിത്യ ശാന്തിക്കായി പ്രാർത്ഥിക്കുന്നതായും അറിയിച്ചു .

സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ , എക്സി . പ്രസിഡന്റ് പ്രവീൺ തോമസ് , വൈസ് പ്രസിഡന്റ് വിപിൻ രാജു, ജോയിന്റ് സെക്രട്ടറി മനോജ് ഇടമന, ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൽ, അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് , വിമൻസ് ഫോറം ചെയർപേഴ്സൺ രേവതി പിള്ള മറ്റ് കമ്മിറ്റി മെംബേർസ് എന്നിവരും ചാക്കോച്ചായന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തുകയും അനുശോചനം അറിയിക്കുകയും ചെയ്തു.

ശ്രീകുമാർ ഉണ്ണിത്താൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments