Monday, December 16, 2024
Homeഅമേരിക്കക്രിസ്തുമസ് സ്പെഷ്യൽ - പാചകം - ഫിഷ് മോളി ✍ തയ്യാറാക്കിയത്: റിറ്റ ഡൽഹി

ക്രിസ്തുമസ് സ്പെഷ്യൽ – പാചകം – ഫിഷ് മോളി ✍ തയ്യാറാക്കിയത്: റിറ്റ ഡൽഹി

യ്യാറാക്കിയത്: റിറ്റ ഡൽഹി

ഫിഷ് മോളി തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ

ദശ കട്ടിയുള്ള മീൻ – 250 gm ;

ചെറുനാരങ്ങ നീര് -1 നാരങ്ങയുടേത് ‘

മഞ്ഞൾ പൊടി – ഒരു നുള്ള്

ഉപ്പ് – ആവശ്യത്തിന് ‘

കുരുമുളക് പ്പൊടി – ആവശ്യത്തിന്,

പാകം ചെയ്യുന്ന വിധം

നാരങ്ങ നീരിൽ ഉപ്പ് & കുരുമുളക് പൊടി & മഞ്ഞൾപ്പൊടി ചേർത്ത് mix ചെയത് മീനിൽ പുരട്ടി വെക്കുക.

ഏകദേശം ഒരു മണിക്കൂർ കഴിയുമ്പോൾ വെളിച്ചെണ്ണയിൽ മീൻ പകുതി വേവാകുന്നതു വരെ വറുത്തെടുക്കുക.

അതിനു ശേഷം ആ വെളിച്ചെണ്ണയിൽ തന്നെ പട്ട- ചെറിയ കക്ഷണം; ഏലയക്ക 2 or 3; ഗ്രാമ്പൂ3 or 4 എണ്ണയിൽ ഇട്ട് മൂപ്പിക്കുക.

അതിലേക്ക് സവാള നീളത്തിലരിഞ്ഞത് -1 cup ഇട്ട് വഴറ്റുക.

അതിലേക്ക് ചെറിയ കക്ഷണം ഇഞ്ചി & വെളുത്തുള്ളി ചതച്ചത് & പച്ചമുളക് – 2 ഇട്ട് വഴറ്റുക.

അതിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടി ഉപ്പ് ; തക്കാളി അരിഞ്ഞത് – l കപ്പ്, കട്ടി കുറഞ്ഞ തേങ്ങാപ്പാൽ & വറുത്ത മീൻ കഷ്ണങ്ങൾ ഇട്ട് വേവിക്കുക. സ്പൂൺ ഇട്ട് അധികം ഇളക്കണ്ട’ പകരം പാത്രം ഇടക്കൊന്നു ചുറ്റിച്ച് കൊടുത്താൽ മതി.

കട്ടിയുള്ള തേങ്ങാപ്പാൽ ഒഴിക്കുക . ഇനി അധികം തിളപ്പിക്കണ്ട. കറിവേപ്പില, വെളിച്ചെണ്ണ – ഒരു ടേബിൾ സ്പൂൺ. ഒഴിക്കുക. പുളി കുറവാണെന്ന് തോന്നുകയാണെങ്കിൽ നാരങ്ങനീര് ഒഴിച്ചു കൊടുക്കാം.

അപ്പം ഇടിയപ്പം….. അങ്ങനെ stew വിന് പകരമായിട്ട് ഉപയോഗിക്കാം.

ഞങ്ങൾ തമാശയായി പറയുന്നതാണ് – വെളിച്ചെണ്ണ, പട്ട ഗ്രാമ്പു ഏലയ്ക്ക (ഗരം മസാല പാടില്ല) – ഇത് നിർബ്ബമാണ് അല്ലെങ്കിൽ fish ,മോളി യുടെ അനിയത്തി ഉണ്ടാക്കിയതാവും ‘fish molee’ ആകില്ല’

താങ്ക്സ്,

റിറ്റ ഡൽഹി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments