Thursday, December 26, 2024
Homeഅമേരിക്കക്രിസ്തുമസ് & പുതുവത്സര ആശംസകൾ ✍ റവ. ഡീക്കൺ ഡോ. ടോണി മേതല

ക്രിസ്തുമസ് & പുതുവത്സര ആശംസകൾ ✍ റവ. ഡീക്കൺ ഡോ. ടോണി മേതല

റവ. ഡീക്കൺ ഡോ. ടോണി മേതല

ജാതിമതഭേതമന്യേ സകല മനുഷ്യർക്കും ശാന്തിയുടെയും സമാധാനത്തിന്റെയും പ്രത്യാശയുടെയും ദൂതറിയിച്ചുകൊണ്ട് ഡിസംബർ മാസത്തിൽ ആരാധനാലയങ്ങളുടെ പേരിലും ഭക്ത സംഘടനകളുടെ പേരിലും വായനശാലകൾ, ക്ലബ്ബുകൾ മറ്റു പ്രസ്ഥാനങ്ങളുടെ പേരിലും കരോൾ ഗാനങ്ങളുമായി നമ്മുട ഭവനങ്ങളിൽ സാന്താക്ലോസുമായി വരുന്ന ഒരുകൂട്ടം മനുഷ്യരെ നാം കാണാറുണ്ടല്ലോ [ ഭയപ്പെടേണ്ട സർവജനത്തിനും ഉണ്ടാകുവാനുള്ള ഒരു മഹാസന്തോഷം ഇന്ന് ഞാൻ സുവിശേഷിക്കുന്നു, ക്രിസ്തു എന്ന രക്ഷിതാവ് ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു ] ഈ സന്ദേശവുമായാണ് വരുന്നത്.

ക്രിസ്തുവർഷം 2024 വർഷങ്ങൾക്ക് മുൻപ് വി.കന്യക മറിയത്തിന് ദൈവദൂതൻ പ്രത്യക്ഷപ്പെട്ട് പറഞ്ഞു നീ പരിശുദ്ധാത്മാവിനാൽ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിക്കും. അവനെ യേശു എന്ന പേർ വിളിക്കണം അവൻ വലിയവനാകും, അത്യുന്നതന്റെ പുത്രൻ എന്ന് വിളിക്കപ്പെടും. കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന് കൊടുക്കും. അവൻ യാക്കോബ് ഗ്രഹത്തിന് എന്നേക്കും രാജാവായിരിക്കും. അവന്റെ രാജ്യത്തിന് അവസാനമുണ്ടാകുകയില്ല എന്നും പറഞ്ഞു. എന്ന് കൽപ്പിച്ചത് പോലെത്തന്നെ അത്‌ഭുതകരമായി ദൈവപുത്രന്റെ ജനനവും നടന്നു. യേശുക്രിസ്തു മുപ്പത്തിമൂന്നര വയസുവരെ നമ്മോടൊപ്പം ഈ ഭൂമിയിൽ ഉണ്ടായിരുന്നു. ക്രൂശിക്കപ്പെട്ട് മരിച്ച് മൂന്നാംദിവസം ഉയർത്തെഴുനേറ്റ് ഇന്നും ജീവിക്കുന്നു. സകല മനുഷ്യരുടെയും രക്ഷക്കുവേണ്ടിയാണ് വന്നത്.

യേശുക്രിസ്തു നമ്മോട് കാണിക്കുന്ന എളിമയും സ്നേഹവും കരുതലും സമർപ്പണവുമെല്ലാം നാം മാതൃകയാക്കണം. ദൈവത്തിന് മഹത്വം ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം എന്ന ഗാനത്തിന് പ്രസക്തിയേറിക്കൊണ്ടിരിക്കുകയാണ് കാരണം, വി.ബൈബിളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതും മേലാൽ സംഭവിക്കാനുള്ളതുമായ കാര്യങ്ങളാണ്. മനുഷ്യന്റെ സന്തോഷമില്ലായ്മയിൽ നിന്നും സമാധാനമില്ലായ്മയിൽ നിന്നും കരകയറ്റി രക്ഷിക്കുവാൻ യേശുക്രിസ്തുവിന് കഴിയും. ഓരോ ക്രിസ്തുമസ് വരുമ്പോഴും നമ്മെ ഓർപ്പിക്കുന്നതും അതുതന്നെയാണ്. ലോകത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അസാധാരണമായ സംഭവങ്ങളും വ്യതിയാനങ്ങളും അത്ഭുങ്ങളും എല്ലാം യേശുക്രിസ്തുവിന്റെ രണ്ടാംവരവിനെ സൂചിപ്പിക്കുന്നു. ജാതി ജാതിയോട് എതിർക്കുന്നു, രാജ്യം രാജ്യത്തോട് എതിർക്കുന്നു, അവിടെയും ഇവിടെയും ക്ഷാമവും ഭൂകമ്പങ്ങളും ഉണ്ടാകും എന്ന് ഇതെല്ലാം യേശുക്രിസ്തുവിന്റെ രണ്ടാം വരവിനു മുൻപ് സംഭവിക്കുമെന്ന് മത്തായി ഇരുപത്തിനാലാം അദ്ധ്യായത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളാണ്.

മനുഷ്യൻ ദൈവവിശ്വാസത്തിലും പ്രാർത്ഥനയിലും ദൈവഭക്തിയിലും ക്ഷമ, സ്നേഹം, എളിമ , പ്രത്യാശ, വിശുദ്ധി, പ്രാർത്ഥന എന്നിവ ഉള്ളവരായി ജീവിക്കണം. ശത്രുവിനെ സ്നേഹിക്കുകയും തന്റെ അയൽക്കാരനെ തന്നെപോലെതന്നെ സ്നേഹിക്കുകയും ചെയ്യണമെന്നാണ് ദൈവത്തിന്റെ കല്പന. ദൈവം സ്നേഹമാണ്. ദൈവം സ്നേഹത്തിൽ വസിക്കുന്നു. നമ്മിൽ നിന്ന് പുറപ്പെടുന്നത് സ്നേഹത്തിന്റെ ഫലങ്ങളായിരിക്കണം. നാം സംസാരിക്കുന്നവാക്കുകൾ കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തുന്നതുമായ വാക്കുകളായിരിക്കണം. നാം ഈ ഭൂമിയിൽ ജീവിക്കുമ്പോൾ എല്ലാമനുഷ്യരോടും കരുണയുള്ളവരായി സാധുക്കളെ സഹായിക്കുന്നവരായിരിക്കണം. വിശക്കുന്നവന് ഭക്ഷണം, നഗ്നരായവർക്ക് വസ്ത്രം, രോഗികൾക്ക് ചികിത്സാസഹായം, കയറിക്കിടക്കാൻ ഇടമില്ലാത്തവർക്ക് ഭവനസഹായം, വിവാഹസഹായം, നിത്യേന ജീവിത മാർഗ്ഗമില്ലാത്തവർക്ക് സ്വയംതൊഴിൽ സഹായം എന്നിവയെല്ലാം ചെയ്യണം. ഉള്ളവർ ഇല്ലാത്തവർക്ക് കൊടുക്കുന്നവനെ ദൈവം അനുഗ്രഹിക്കും. സ്നേഹാലയ പെരുമ്പാവൂർ അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. സ്നേഹാലയ മാട്രിമോണി & മെമന്റോഷോപ് പെരുമ്പാവൂർ ആശ്രമം സ്കൂൾ ജംഗ്‌ഷനിൽ നടത്തിവരുന്നു. ഇതിൽ നിന്നുള്ള വരുമാനവും ചില സന്മനസുകളുടെ സഹകരണവും സാധുക്കളായവർക്ക് ജീവകാരുണ്യപ്രവർത്തനങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു. അതിനുവേണ്ടി നാം എല്ലാവരും പരിശ്രമിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുക. എല്ലാവർക്കും നന്മകൾ നേർന്നുകൊണ്ട് ക്രിസ്തുമസ് & പുതുവത്സര ആശംസകൾ നേരുന്നു

( നിങ്ങളുടെ ഭവനത്തിലോ, പ്രസ്ഥാനങ്ങളിലോ, ഓഫീസുകളിലോ ഇരിക്കുന്ന ഉപയോഗിക്കാൻ പറ്റുന്നതായ എന്തുവസ്തുവായാലും മുകളിൽ കാണുന്ന നമ്പറിൽ അറിയിച്ചാൽ അത് വാങ്ങി ഇല്ലാത്തവർക്ക് നിങ്ങളുടെ പേരിൽ കൊടുക്കുന്നതാണ് ).

റവ. ഡീക്കൺ ഡോ. ടോണി മേതല✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments