2024 ലെ മലയാളീ മെഗാ ഷോ പാട്ടുത്സവം ഫ്രീഡിയ എന്റർടൈൻമെന്റ് റ്റാമ്പായിൽ ഏപ്രിൽ 20 ശനിയാഴ്ച്ച നടത്തുന്നു. ടിക്കറ്റുകൾ DesiEventsFL.com വെബ് സൈറ്റിൽ ലഭ്യമാണ്. ലിമിറ്റഡ് ടിക്കറ്റുകൾ മാത്രം ലഭ്യമായാൽ , എത്രയും വേഗം പരിപാടികളിൽ താല്പര്യമുള്ളവർ ടിക്കറ്റ് എടുക്കേണ്ടതാണ്. ഫ്‌ലോറിഡയിൽ ആകെയുള്ള ഒരേയൊരു ഷോ, റ്റാമ്പായിലാണ് നടക്കുന്നത്. വാൾറിക്കോയിലുള്ള ക്നാനായ കമ്മ്യൂണിറ്റി ഹാളിലാണ് (2620 Washington Rd , Valrico , FL 33594 ) പരിപാടി . വൈകുന്നേരം 6 മണിക്ക് അകത്തേക്ക് പ്രവേശിക്കാം, 7 മണിക്ക് പരിപാടികൾ ആരംഭിക്കും. മലയാളത്തിലെ ഏറ്റവും സ്റ്റേജ് പെർഫോമറായ റിമി ടോമിയുടെ പ്രകടനം സ്റ്റേജിൽ നേരിട്ടു കാണുവാനായി ഫ്ലോറിഡാ മലയാളികൾ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. 2024ലിൽ ഇതുവരെ കേരളത്തിൽ നിന്നും അമേരിക്കയിലെത്തിയ ഒരേയൊരു സ്റ്റാർ ഷോ കൂടിയാണിത് .
റിമി ടോമി, ബിജു നാരായണൻ ടീം നേതൃത്വം നൽകുന്ന പാട്ടുത്സവത്തിൽ ഗായകരായ കൗഷികും അശ്വതിയും ഹാസ്യ പരിപാടിയുമായി അനീഷ് , മായാ , ശ്രീനാഥ് എന്നിവരും അണിചേരുന്നു. ലൈവ് ഓർക്കസ്ട്രയോടൊപ്പം , ഡാൻസും കോമഡിയും ഉൾക്കൊള്ളുന്നതാണ് ഈ മെഗാ ഷോ.ടിക്കറ്റുകൾ എത്രയും വേഗം ബുക്ക് ചെയ്യൂ . DesiEventsFL.com .
ഫ്ലോറിഡയിലെ പരിപാടിയുടെ മുഖ്യ സ്പോൺസേർസ്
മാത്യു മുണ്ടിയാംകൽ , ബെൻ കനകാഭായ്, ജോമോൻ ആന്റണി , റ്റി ഉണ്ണികൃഷ്ണൻ , ബിജു മനാഡയേൽ , ബാബു ദേവസ്യ , ഫ്രാൻസിസ് വയലുങ്കൽ , ടിറ്റോ ജോൺ , അജേഷ് ബാലാനന്ദൻ , വിഷ്ണു നായർ , സിജോ കുര്യാക്കോസ് തുടങ്ങിയവരാണ് .