ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് പുതിയ തീരുവ ചുമത്താനുള്ള നീക്കവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നേരത്തെ, ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരേ ചുമത്തിയ അധിക തീരുവ യുഎസ് സുപ്രിംകോടതി റദ്ദാക്കിയിരുന്നു.
ഈ സാഹചര്യത്തിലാണ് അവ മറ്റൊരു രീതിയിൽ അടിച്ചേൽപ്പിക്കാൻ ട്രംപ് ഭരണകൂടം നീക്കംതുടങ്ങിയത്. ഇതിനായുള്ള പുതിയ വ്യാപാര അന്വേഷണത്തിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
സുപ്രിംകോടതി കഴിഞ്ഞ ഫെബ്രുവരിയിൽ അധിക തീരുവ റദ്ദാക്കി പുറപ്പെടുവിച്ച വിധിന്യായത്തിന് ശേഷം നൂറ്കണക്കിന് ബില്യൺ ഡോളർ വരുമാനം നഷ്ടപ്പെട്ടതോടെ, അതുതിരിച്ചുപിടിക്കാനാണ് പുതിയ നീക്കം. ഇതിനായി വ്യത്യസ്‌ത നിയമങ്ങൾ ഉപയോഗിച്ച് പുതിയി താരിഫുകൾ ചുമത്തുന്നതിനെകുറിച്ചാണ് ആലോചിക്കുന്നത്.



