കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻക്കാർക്കും ആശ്വാസമായി രണ്ട് ഗഡു ഡിഎയും ഡിആറും അനുവദിച്ചു. ഇതോടെ ജീവനക്കാരുടെ ഡിഎയിലും പെൻഷൻക്കാരുടെ ഡിആറിലും ഏഴ് ശതമാനം വർധനവുണ്ടാകും.
ഇതിനായി 10 കോടി രൂപ അധികസഹായമായി അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. കെഎസ്ആർടിസിക്ക് പിന്തുണ തുടരുകയാണെന്നും ഈ സാമ്പത്തിക വർഷം മാത്രം 1,574 കോടി രൂപ സഹായമായി നൽകിയതായും മന്ത്രി വ്യക്തമാക്കി.



