Friday, March 13, 2026
Homeകേരളംപത്തനംതിട്ട അടൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ വെച്ച മൃതദേഹം അഴുകിയെന്ന് പരാതി

പത്തനംതിട്ട അടൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ വെച്ച മൃതദേഹം അഴുകിയെന്ന് പരാതി

പത്തനംതിട്ട അടൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ വെച്ച മൃതദേഹം ഫ്രീസർ തകരാറിനെ തുടർന്ന് അഴുകിയെന്ന് പരാതി. ഡോക്ടർ പോസ്റ്റ്മോർട്ടത്തിന് വിസമ്മതിച്ചെന്ന് ബന്ധുക്കൾ പറഞ്ഞു.

അടൂർ കുന്നിട സ്വദേശി പ്രദീപ് കുമാറിന്റെ മൃതദേഹമാണ് ഫ്രീസർ കേടായതിനെത്തുടർന്ന് അഴുകിയത്. ഇന്ന് രാവിലെ ബന്ധുക്കൾ ആശുപത്രിയിലെത്തി മൃതദേഹം കാണാനായി ഫ്രീസർ തുറന്നപ്പോൾ ദുർഗന്ധം വരികയായിരുന്നു. പേരിനാണ് ഫ്രീസർ ഉണ്ടായിരുന്നതെന്നും. കഴിഞ്ഞ ഒരു മണിക്കൂർ കഴിഞ്ഞിട്ടും ആശുപത്രിയുടെ ഭാഗത്ത് നിന്ന് യാതൊരു വിധത്തിലുള്ള പ്രതികരണവും ഉണ്ടായില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. മോർച്ചറിക്ക് മുന്നിൽ ബന്ധുക്കൾ പ്രതിഷേധം നടത്തി.

അതേസമയം, മൃതദേഹം ആശുപത്രിയിൽ എത്തിച്ചത് 24 മണിക്കൂറിന് ശേഷമായിരുന്നുവെന്ന് സൂപ്രണ്ട് ഡോ. രചന ചിദംബരം പ്രതികരിച്ചു. ഫ്രീസറുകൾക്ക് തകരാറില്ല.സംശയമുള്ളതിനാലും പഴയ മൃതദേഹങ്ങൾ കൈകാര്യം ചെയ്തു പരിചയം ഇല്ലാത്തതുകൊണ്ടും ആണ് ഡോക്ടർ പോസ്റ്റ്‌മോർട്ടത്തിൽ നിന്ന് പിന്മാറിയത്. കൂടുതൽ വിദഗ്ധരായ സംഘം പോസ്റ്റ്‌മോർട്ടം ചെയ്യണമെന്നും സൂപ്രണ്ട് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com