നരേന്ദ്ര മോദിയെക്കുറിച്ച് മോഹൻലാൽ.
“അദ്ദേഹം ഒരു ലീഡറാണ്, വെറുമൊരു രാഷ്ട്രീയക്കാരനല്ല. രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത, അത് തൻ്റെ അമ്മയോടുള്ള സ്നേഹം പോലെയാണ്. അതൊരു വലിയ ഗുണമാണ്; എല്ലാവരും സ്വന്തം അമ്മയെ സ്നേഹിക്കും, ഞാനും എൻ്റെ അമ്മയെ സ്നേഹിക്കുന്നു. പക്ഷേ അദ്ദേഹം ഈ രാജ്യത്തെ തൻ്റെ അമ്മയായി കാണുന്നു. അതൊരു വലിയ കാര്യമാണ്.
അദ്ദേഹത്തിന് അഹങ്കാരമില്ല (ego). എനിക്കത് കാണാൻ കഴിഞ്ഞിട്ടില്ല. അദ്ദേഹം എപ്പോഴും ഒരു ധ്യാനാവസ്ഥയിലുള്ള യോഗിയെപ്പോലെയാണ്. അദ്ദേഹത്തിന് മറ്റ് മറ്റ് കടപ്പാടുകളൊന്നുമില്ല (commitments). ഈ ഗുണങ്ങളൊക്കെ ചുരുങ്ങിയ വാക്കുകളിൽ വിവരിക്കാൻ കഴിയില്ല.
അദ്ദേഹത്തിൽ നിന്ന് പ്രസരിക്കുന്ന സ്നേഹം അത് വാക്കുകൾക്ക് അതീതമാണ്. ബുദ്ധഗയയിൽ പോകുമ്പോൾ നൂറ് മൈൽ അകലെ നിന്ന് പോലും നമുക്ക് ആ ശാന്തത അനുഭവിക്കാൻ കഴിയും. എനിക്ക് വ്യക്തിപരമായി മോദിജി അങ്ങനെയാണ്.”



