Friday, March 13, 2026
Homeകേരളംശബരിമല സ്വർണ്ണ മോഷണക്കേസിൽ കഴിഞ്ഞ ദിവസം പിടിയിലായ തന്ത്രി കണ്ഠര് രാജീവരെ കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി...

ശബരിമല സ്വർണ്ണ മോഷണക്കേസിൽ കഴിഞ്ഞ ദിവസം പിടിയിലായ തന്ത്രി കണ്ഠര് രാജീവരെ കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി ഇന്ന് അപേക്ഷ നൽകിയേക്കും

ശബരിമല സ്വർണ്ണ മോഷണക്കേസിൽ കഴിഞ്ഞ ദിവസം പിടിയിലായ തന്ത്രി കണ്ഠര് രാജീവരെ കസ്റ്റഡിയിൽ വാങ്ങാൻഎസ്ഐടി ഇന്ന് കൊല്ലം വിജിലൻസ് കോടതിയിലാണ് അപേക്ഷ നൽകുക. തന്ത്രിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനുണ്ടെന്ന് പ്രത്യേക അന്വേഷണസംഘം കോടതിയെ ധരിപ്പിക്കും.

പ്രധാനമായും തന്ത്രിയുടെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാണ് എസ്ഐടിയുടെ അന്വേഷണം. ഇതിൻറെ ഭാഗമായി കഴിഞ്ഞ ദിവസം തന്ത്രിയുടെ ചെങ്ങന്നൂർ ഉള്ള വീട്ടിലും അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു.

റിമാൻഡ് ചെയ്തതിന് തൊട്ടു പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങൾ മാറിയതിനെ തുടർന്ന് വീണ്ടും തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലാണ് തന്ത്രി നിലവിൽ ഉള്ളത്.

കഴിഞ്ഞ ദിവസം തന്ത്രി അറസ്റ്റിലാകുന്നതോടെ ശബരിമല സ്വർണ മോഷണക്കേസിൽ നിർണായക വഴിത്തിരിവാണായത്. കണ്ഠര് രാജീവർക്ക് സ്വർണ മോഷണക്കേസിലുള്ള ബന്ധത്തെപ്പറ്റിയുള്ള നിർണായക കണ്ടെത്തലുകളും അന്വേഷണ സംഘം നടത്തിയിട്ടുണ്ട്. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ചതും സംഭവം നടത്താനുള്ള അനുവാദം കൊടുത്തതും തന്ത്രി കണ്ഠര് രാജിവരാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com